ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം യു കെയെ ശക്തമായി ബാധിക്കുമെന്നും, 2075 ഓടെ രാജ്യം കൂടുതൽ ചൂടുള്ളതും വരണ്ടതുമായി മാറുമെന്നും വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത് മാഞ്ചസ്റ്റർ നഗരം മാത്രമാണ്. മാഞ്ചസ്റ്റർ നഗരത്തിൽ മഴ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമൂലം റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ മാഞ്ചസ്റ്ററിലെ സാൽഫോർഡിലുള്ള ബ്രിഡ്ജ് വാട്ടർ ഗാർഡൻ തണുപ്പ് കാലാവസ്ഥ ആവശ്യമായ മൃഗങ്ങൾക്കും സസ്യജാലങ്ങൾക്കും വേണ്ടി ഇനി മുതൽ മാറ്റിവയ്ക്കും. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ലാൻഡ്‌സ്‌കേപ്പിൻ്റെ ഭാഗമായ ഓക്ക്, ബിർച്ച്, ബീച്ചുകൾ എന്നിവയുൾപ്പെടെയുള്ള മരങ്ങളുടെ വളർച്ച തെക്കൻ ഇംഗ്ലണ്ടിൽ ചൂടുകൂടുന്നത് മൂലം ബുദ്ധിമുട്ടിൽ ആകുന്നുണ്ട്. അതിനാൽ തന്നെ വൈവിധ്യമാർന്ന ജീവജാലങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ആർ എച്ച് എസ് ബ്രിഡ്ജ് വാട്ടറിൻ്റെ പുതിയ അർബോറേറ്റത്തിൽ ഈ വൃക്ഷങ്ങളെയും പരിഗണിക്കുന്നുണ്ട്. യുകെയിലെ മറ്റ് പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ നഗരം ഒരു മരുപ്പച്ചക്ക് തുല്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഗാർഹിക തോട്ടക്കാർ ഇതിനോടകം തന്നെ കാലാവസ്ഥ മാറ്റം മൂലമുള്ള വർദ്ധിച്ച ചൂടിനെ അതിജീവിക്കുന്നതിനുള്ള വഴികൾ തേടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മങ്ങിയ വേനലിൽ പോലും വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള വാട്ടർ ബട്ടുകളുടെയും ഗ്രീൻ ഹൗസ് ഷേഡുകളുടെയും വില്പന ക്രമാതീതമായി കുതിച്ചുയരുന്നത് ഇത് സൂചിപ്പിക്കുന്നു. ഗ്രീൻ ഹൗസ് ബ്ലൈൻഡുകളുടെ വില്പന ഈ വർഷം 30 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്ന് ഹരിതഗൃഹ നിർമ്മാതാക്കളായ ഹാർട്ട്‌ലി ബൊട്ടാണിക് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് നിലവിൽ ഇംഗ്ലണ്ടിൽ അഞ്ച് ഗാർഡുകളാണ് ഉള്ളത്. വിവിധ കാലാവസ്ഥകളിൽ ജീവജാലങ്ങളെ നിലനിർത്തുവാനാണ് ഇവ ഉപയോഗിക്കുന്നത്. 2075 വരെ താപനിലയിലും മഴയിലും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ തങ്ങൾ മാപ്പ് ചെയ്തിട്ടുണ്ടെന്ന് ഡെവോണിലെ ആർ എച്ച് എസ് റോസ്‌മൂർ ക്യൂറേറ്റർ ജോൺ വെബ്‌സ്റ്റർ പറഞ്ഞു. ഇതിൽ ആർ എച്ച് എസ് ബ്രിഡ്ജ് വാട്ടർ മാത്രമാണ് സ്ഥിരത പുലർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ പുതിയ ആർബോറേറ്റങ്ങൾ ഇവിടെ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ശക്തമായ രീതിയിൽ തന്നെ ബാധിക്കും എന്നാണ് ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. അതിൽനിന്ന് സസ്യ ജീവജാലങ്ങളെ രക്ഷിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ആർ എച്ച് എസ് ലക്ഷ്യമിടുന്നത്.