ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിമൂന്ന് വയസ്സുകാരി പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ആറ് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹെസ്‌ലെയിലെ A63 ഡ്യുവൽ കാരിയേജ്‌വേയുടെ അരുകിലാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതരമായ മുറിവുകൾ ഉണ്ടെന്നും പരുക്കുകൾ ജീവന് ഭീഷണിയുള്ളതാണെന്നും പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരയായ പെൺകുട്ടിയെ പോലീസ് പിടിയിലായ ആൺകുട്ടികൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് ഊഹിക്കുന്നത്. സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.