ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്ന് വ്യത്യസ്തമായ എക്സിറ്റ് പോളുമായി യുഎസ്. രാഷ്ട്രീയ സംവിധാനങ്ങളെയും വോട്ടിംഗ് പ്രക്രിയകളെയും പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പ് വാർത്തകൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ യുകെയും യുഎസും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. യുകെയിൽ, തിരഞ്ഞെടുപ്പുകൾ മണ്ഡലാടിസ്ഥാനത്തിലാണ് നടക്കുന്നത്, അതുകൊണ്ട് തന്നെ സീറ്റുകളുടെ വിഭജനവും ഭൂരിപക്ഷ വോട്ടുകൾ ലഭിച്ച സ്‌ഥാനാർഥിയേയും പ്രവചിക്കാൻ ഒരൊറ്റ എക്സിറ്റ് പോൾ മതിയാവും. യുകെയിൽ എല്ലാ വോട്ടുകളും എണ്ണി കഴിഞ്ഞാൽ മാത്രമേ മണ്ഡല ഫലങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ. ഇതിനായി സമയം എടുക്കുമെങ്കിലും കൂടുതൽ കൃത്യമായ ഫലം ലഭിക്കാൻ ഇത് സഹായിക്കും.
എന്നാൽ യുഎസിലെ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ ഒരേ സമയം പ്രഖ്യാപിക്കുന്നതിനുപകരം, സംസ്ഥാനം തോറുമുള്ള വോട്ടെണ്ണൽ ഫലങ്ങളാണ് പ്രഖ്യാപിക്കുക. പല സംസ്ഥാങ്ങളുടെ വ്യത്യസ്‌ത സമയ മേഖലകൾ മൂലമാണിത്. ഓരോ സംസ്ഥാനവും വോട്ടെണ്ണൽ ഫലങ്ങൾ പുറത്ത് വിടുന്നത് വഴി റണ്ണിംഗ് ടാലികൾ ട്രാക്ക് ചെയ്യാനും മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യാനും സാധിക്കും. ഓരോ സംസ്ഥാനത്തിൻ്റെയും ഫലങ്ങൾ ദേശീയ ഫലത്തെ സ്വാധീനിക്കുന്നതിനാൽ ഉടനടി പ്രവചിക്കുന്നതിനുപകരം നിലവിലുള്ള ഇലക്ഷൻ പ്രവണതകളിലാണ് എക്സിറ്റ് പോളുകൾ കേന്ദ്രീകരിക്കുന്നത്.
യുകെയിൽ, എക്സിറ്റ് പോളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പാർട്ടി സീറ്റ് വിതരണങ്ങൾ പ്രവചിക്കുന്നതിനാണ്, ഇത് പലപ്പോഴും തിരഞ്ഞെടുപ്പിലെ വിജയിയെ നേരിട്ട് സൂചിപ്പിക്കുന്നു. യുഎസ് എക്‌സിറ്റ് പോൾ കേവലം വിജയിയെ കാണിക്കാൻ എന്നതിലും ഉപരി ജനങ്ങളുടെ ഇടയിലെ പ്രധാന പ്രശ്‌നങ്ങൾക്കും ജനസംഖ്യാശാസ്‌ത്രത്തെ കുറിച്ചും ഉൾകാഴ്ച നൽകുന്നു. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ വോട്ടർമാരുടെ അഭിപ്രായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാൻ യുഎസ് ബ്രോഡ്‌കാസ്റ്റർമാർ ഈ ഡാറ്റയാണ് ഉപയോഗിക്കുന്നത്.
Leave a Reply