ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളെ തേടിയെത്തി മരണ വാർത്തകളുടെ അടുത്ത പരമ്പര. സ്‌റ്റോക്ക് പോര്‍ട്ടിലെ നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്സ്റ്റോണിലെ പോള്‍ ചാക്കോ എന്ന 50 കാരന്റെയും മരണ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌റ്റോക്ക് പോര്‍ട്ടിൽ ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ 37 മരണമടഞ്ഞു. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കേ രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ക്യാൻസർ തലച്ചോറിലേക്ക് ബാധിച്ചിരുന്നു. പിന്നാലെ കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയും ചെയ്‌തത്. 2017ലാണ് നിര്‍മ്മല യുകെയിലെത്തിയത്. സ്‌റ്റോക്ക് പോര്‍ട്ട് സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തത്. 2020ല്‍ നിര്‍മ്മലയുടെ പിതാവ് ലിയോ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. ക്യാൻസർ സ്ഥിരീകരിച്ച് കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ചെയ്യുന്നതിനിടെയും 2022 വരെ നിര്‍മ്മല ജോലി ചെയ്തിരുന്നു
നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്സ്റ്റോണിലെ പോള്‍ ചാക്കോ എന്ന 50കാരന്റെയും മരണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും തലച്ചോറിലേക്കും ക്യാന്‍സര്‍ വ്യാപിച്ചിരുന്നു. തുടര്‍ന്ന് കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്.
നിര്‍മ്മലയുടെ മൃതദേഹം ഇപ്പോള്‍ സ്‌റ്റോക്ക്‌പോര്‍ട്ട് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും യുകെയില്‍ ഇല്ലാത്തതിനാല്‍ പ്രദേശത്തെ മലയാളി അസോസിയേഷൻെറ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. അമ്മ മേരിക്കുട്ടി നെറ്റോ, സഹോദരി ഒലിവിയ നെറ്റോ. ഇരുവരും നാട്ടിലാണ്.
കെന്റ് മെയ്ഡ്സ്റ്റോണിലെ പോള്‍ ചാക്കോയുടെ (50) മരണം ഹൃദയാഘാതം മൂലമാണ് ഉണ്ടായത്. അദ്ദേഹത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
നിര്‍മ്മലയുടേയും പോള്‍ ചാക്കോയുടേയും വേര്‍പാടില്‍ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുന്നു.
Leave a Reply