ന്യൂസ് ഡെസ്ക്, മലയാളം യുകെ

വേൾഡ് ബാങ്കിനു നൽകാനുള്ള സംഭാവന വർധിപ്പിക്കാൻ ഒരുങ്ങി യുകെ. സിയോളിൽ നടക്കുന്ന ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് അസോസിയേഷൻ്റെ (ഐഡിഎ) യോഗത്തിൽ, ഐഡിഎയെ പിന്തുണയ്ക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.98 ബില്യൺ പൗണ്ട് സംഭാവന ചെയ്യാനുള്ള തീരുമാനം യുകെ ഔദ്യോഗികമായി പുറത്ത് വിടും. മുൻ ഫണ്ടിംഗിൽ യുകെ വാഗ്ദാനം ചെയ്ത തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ 40% വർദ്ധനവാണ് ഉണ്ടാകുവാൻ പോകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ലോകബാങ്കിൻ്റെ ഭാഗമാണ് ഐഡിഎ, യുകെയുടെ വർദ്ധിച്ച സംഭാവന ആഗോള വികസനത്തിനും കാലാവസ്ഥാ ധനകാര്യ സംരംഭങ്ങൾക്കുമുള്ള ശക്തമായ പിന്തുണ എടുത്തു കാണിക്കുന്നതാണ്. അടുത്തിടെ നടന്ന Cop29 UN കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനായി, ലോകബാങ്കും അതിൻ്റെ സഹ ബഹുമുഖ വികസന ബാങ്കുകളും (MDB) കാലാവസ്ഥാ ധനസഹായം നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും.

ഐഡിഎയിൽ യുകെയുടെ വർധിച്ച സംഭാവനയെ വിദഗ്ധർ പ്രശംസിച്ചു. ഇൻ്റർ അമേരിക്കൻ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ കാലാവസ്ഥാ ഉപദേഷ്ടാവ് അവിനാഷ് പെർസൗഡ്, യുകെയുടെ നീക്കത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു. യുകെ സാമ്പത്തിക പരിമിതികൾക്കിടയിലൂടെ കടന്ന് പോകുമ്പോഴാണ് ഇത്തരം നീക്കം നടത്തിയതെന്ന് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിൻ്റെ തലവൻ മാഫാൽഡ ഡുവാർട്ടെ എടുത്തുകാണിച്ചു. ഫ്രാൻസ്, കാനഡ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ യുകെയുടെ മാതൃക പിന്തുടർന്ന് ഫണ്ടിംഗ് പാക്കേജിൻെറ അന്തിമരൂപം നൽകാനും ആവശ്യം ഉയർന്ന് വരുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള പരിമിതമായ സാമ്പത്തിക പ്രതിബദ്ധതയിൽ വികസ്വര രാജ്യങ്ങൾ നിരാശ പ്രകടിപ്പിച്ചായിരുന്നു കോപ് 29 ഉച്ചകോടി അവസാനിച്ചത്.