ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന മുഹമ്മദ് ഇബ്രാഹിം ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കണ്ണൂർ വളപട്ടണം സ്വദേശിയായ അദ്ദേഹം മികച്ച പാചക വിദഗ്ധൻ എന്ന നിലയിൽ പേരെടുത്തിരുന്നു.
മുംബൈയിൽ ജനിച്ചു വളർന്ന അദ്ദേഹം ദുബായ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ജോലി ചെയ്തതിനു ശേഷമാണ് യുകെയിൽ എത്തിയത്. എവിടെ ചെന്നാലും തന്റെ നളപാചകം കൊണ്ട് അദ്ദേഹം എല്ലാവരുടെയും മനം കവർന്നിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നതിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് നിരവധി പേർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു മികച്ച മനുഷ്യസ്നേഹിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.
കേരളത്തിൻറെ രുചി പെരുമ അന്യനാടുകളിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ് . ഈസ്റ്റ് ലണ്ടനിലെ തട്ടുകട എന്ന മലയാളി റസ്റ്റോറൻ്റിന് ജനപ്രിയമാക്കിയത് അദ്ദേഹത്തിൻറെ കൈ പുണ്യമാണ്.
മുഹമ്മദ് ഇബ്രാഹിമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply