പുതുവര്‍ഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് സന്ദേശം പകര്‍ന്നു കൊണ്ട്, എസ്.എം.എയുടെ ഊഷ്മളമായ കുടുംബ കൂട്ടായ്മയിൽ യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (എസ്.എം.എ) ഈ വർഷത്തെ ക്രിസ്തുമസും പുതുവത്സരവും സെൻ പീറ്റേഴ്സ് അക്കാദമി ഫെന്റൺൽ വച്ച് ജനുവരി 4ന് വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
വൈകുന്നേരം നാലു മണിക്ക് അസോസിയേഷന് പ്രസിഡന്റ് എബിൻ ബേബി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ ഓർത്തഡോക്സ് പള്ളി വികാരി റെവ . ഫാ. സിബി വാലയിൽൽ മുഖ്യാതിഥിയായി ആഘോഷപരിപാടികള്‍ക്കു തിരി തെളിച്ചു.
യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും അതിമനോഹരമായ നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി തുടര്ന്ന്പൂത്തിരിയുടെയും താള മേളങ്ങളുടെയും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു . കരോൾ ഗാനങ്ങളാലപിച്ചും എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ സദസ്സ് ആവേശത്തോടെ സ്വീകരിച്ചു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീത വിരുന്നൊരുക്കി ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്സ്.
സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും, പ്രസിഡന്റ് എബിൻ ബേബി അധ്യക്ഷ പ്രസംഗവും, റെവ . ഫാ. സിബി വാലയിൽ ക്രിസ്തുമസ് ക്രിസ്തുമസ് സന്ദേശവും നൽകി സംസാരിച്ചു.
ക്രിസ്തുമസ് സന്ദേശത്തിൽ ദൈവം മനുഷ്യനായി, ഒരു ശിശുവായി അവതരിച്ചതിന്റെ മഹനീയ ഓർമ്മയാണ് ക്രിസ്തുമസ്സായി നാം കൊണ്ടാടുന്നത്, സ്നേഹവും ദയയും പ്രതിഫലിപ്പിക്കുന്ന സന്മനസ്സുള്ളവരാകണം എന്നതു തന്നെയാണ് ആദ്യ ക്രിസ്തുമസ്സിൽ മാലാഖമാർ ഈശോയുടെ ജനനത്തെ കുറിച്ച് പാടിയത്. നല്ല മനസ്സുള്ളവരാകുക അല്ലെങ്കിൽ സന്മനസ്സുള്ളവരാകുക എന്നാൽ ക്രിസ്തുവിന്റെ മനസ്സുള്ളവരാകുക ആരോരുമില്ലാത്തവരിൽ ക്രിസ്തുവിന്റെ മുഖം ദർശിക്കാൻ എല്ലാവരെയും ഉൾക്കൊള്ളാൻ നല്ല മനസ്സുള്ളവരാകൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ഓർമിപ്പിച്ചു.
എസ്.എം.എയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടി അവിസ്മരണീയമാക്കിയ പ്രോഗ്രാം കോർഡിനേറ്റർമായ റോയ് ഫ്രാൻസിസ് & ജോസ് ജോൺ, ട്രഷറർ ആന്റണി സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറി സെബാസ്റ്റ്യൻ വൈസ് പ്രസിഡൻറ് ജയ വിബിൻ ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മിരാജൻ ,മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവർക്കും വൈസ് പ്രസിഡൻറ് ജയ വിബിൻ നന്ദിയറിയിച്ചു.
Leave a Reply