ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 40 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ലിറ്റിൽ ഹൾട്ടണിലെ ഹോപ്പ് ഹേ ലെയ്‌നിലെ ഒരു വീട്ടിലാണ് ഞായറാഴ്ച രാവിലെ 50 വയസ്സ് പ്രായമുള്ള പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിന് വഴി വെച്ചത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരുക്കുകൾ ഗുരുതര സ്വഭാവമുള്ളതായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 40 വയസ്സുകാരിയായ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയ ഇവർ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. പോലീസ് അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതണമെന്നും പൊതുജനങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ഭീഷണിയില്ലെന്നും ഫോഴ്‌സിന്റെ മേജർ ഇൻസിഡന്റ് ടീമിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ നീൽ ഹിഗ്ഗിൻസൺ പറഞ്ഞു.