യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം നടക്കും. ഇതിനു മുന്നോടിയായി സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സാംസ്കാരിക സെമിനാർ ലിസ്ബണിൽ നടന്നു. മൺമറഞ്ഞുപോയ കലാകാരനും അതുല്യ പ്രതിഭയുമായ ഭാവഗായകൻ പി. ജയചന്ദ്രന്റെ ദീപ്തസ്മരണയിൽ കലാകാരനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.

സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉത്‌ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടാൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകകേരള സഭാംഗം ജയപ്രകാശ് സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സെമിനാറിന്റെ ഭാഗമായി പവർ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെൽഫാസ്റ്, ലിസ്ബൺ, ലണ്ടൻഡെറി, ബാലീമിന എന്നിവിടങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ തുടർന്ന് നടന്ന അർത്ഥ പൂർണ്ണമായ ചർച്ചയിൽ ആവേശത്തോടെ പങ്കെടുത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോർട്ട് മാർച്ച് അവസാനം സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ ന്റെ പ്രചരണാർത്ഥം നോർത്തേൺ അയർലണ്ട് മലയാളി സമൂഹത്തിൽ ഒരു ക്യാമ്പയിൻ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.