രാജേഷ് നടേപ്പിള്ളി

ജനുവരി അഞ്ചിന് വിൽഷെയർ മലയാളീ അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷപരിപാടികളോടനുബന്ധിച്ചു വിൽഷെയർ മലയാളികൾക്ക് കൂടുതൽ തിളക്കവും ആവേശവും പകർന്നുകൊണ്ട് 2025-2026 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ നേതൃനിര ശ്രീമതി ജിജി സജിയുടെ നേതൃത്വത്തിൽ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി.

കാൽനൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യു കെയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളിൽ ഒന്നായ വിൽഷയെർ മലയാളീ അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മഹിളാരത്നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നതു എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി – വൈസ് പ്രസിഡന്റ്, ഷിബിൻ വര്‍ഗീസ്സ് – സെക്രട്ടറി, തേജശ്രീ സജീഷ് – ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണൻ – ട്രെഷറർ, ബൈജു വാസുദേവൻ – ജോയിന്റ് ട്രെഷറർ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം, ഏരിയ റെപ്രെസന്ററ്റീവ്സ്, വിമൻസ് ഫോറം റെപ്രെസെൻറ്റിവ്സ്, പ്രോഗ്രാം കോർഡിനേറ്റർസ്, സ്പോർട്സ് കോർഡിനേറ്റർസ്, മീഡിയ/വെബ്സൈറ്റ് കോർഡിനേറ്റർസ്, യുക്മ റെപ്രെസെന്ററ്റീവ്സ്, ഓഡിറ്റർ എന്നിങ്ങനെയുള്ള ഒരു പാനൽ കമ്മറ്റിയാണ് നവ നേതൃത്വത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.

പ്രവർത്തന മികവുകൊണ്ടും സംഘടനാ ശക്തികൊണ്ടും കരുത്തുറ്റ വിൽഷെയർ മലയാളി അസോസിയേഷന് പരിചയ സമ്പന്നതയും നവീന ആശയങ്ങളും ഊർജ്വസ്വലരായ പുതുമുഖങ്ങളും കൂടി ചേരുമ്പോൾ ഒരു മികച്ച നേതൃനിരയാണ് 2025-2026 കാലയളവിൽ അസോസിയേഷനെ പ്രതിനിധീകരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐക്യവും ഒത്തൊരുമയും ആണ് അസോസിയേഷന്റെ മുഖമുദ്ര. മുതിർന്നവരും കുട്ടികളുമുൾപ്പെടെ ഏകദേശം രണ്ടായിരത്തിൽപരം മലയാളികൾ ഉള്ള വിൽഷെയറിൽ ഒരേ ഒരു മലയാളീ സംഘടന മാത്രമേ ഉള്ളൂ എന്നത് ഏറെ അഭിമാനാർഹമാണ്. ഇത്തരത്തിൽ സംഘടനയെ ശക്തിപ്പെടുത്തി ഒന്നിച്ചു നിർത്താൻ കഠിനാധ്വാനം ചെയ്ത് സംഘടനയെ നാളിതുവരെ നയിച്ച എല്ലാ ഭരണ സമിതി അംഗങ്ങളെയും വിവിധ പോഷക സംഘടനകളെയും എല്ലാ നല്ലവരായ ആളുകളെയും ഈ അവസരത്തിൽ ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു.

കാലഘട്ടത്തിനനുസരിച്ചു മുന്നേറാനും സമൂഹത്തിന്റെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത്, അംഗങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കുവാൻ സാധിക്കും എന്ന ശൂഭാപ്തി വിശ്വാസത്തിൽ ആണ് നവ നേതൃത്വം. യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി കൂടുതൽ ചേർന്ന് പ്രവൃത്തിക്കുമെന്നും പ്രസിഡന്റ് ശ്രീമതി. ജിജി സജി അറിയിച്ചു . കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജിജി സജി അറിയിച്ചു.

വിൽഷെയർ മലയാളീ സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക സാമൂഹിക പ്രവത്തനങ്ങൾക്കൊപ്പം, ആരോഗ്യ അവബോധ ക്ലാസുകൾ, നവാഗതർക്ക് ആവശ്യമായ പിന്തുണ, അസോസിയേഷൻ പ്രവർത്തനങ്ങളിൽ യുവ തലമുറയുടെ ഇടപെടൽ, തുടങ്ങി മലയാളീ സമൂഹത്തിന്റെ താങ്ങും തണലുമാകുന്നതിന് ഉതകുന്ന രീതിയിലുള്ള പല ആശയങ്ങളും കർമ്മ പദ്ധതികളുമായിട്ടാണ് പുതിയ പ്രവർത്തന വർഷത്തിലേക്ക് നവനേതൃത്വം കടന്നു വന്നിരിക്കുന്നത്. ഏവരുടെയും അകമഴിഞ്ഞ ആത്മാർത്ഥമായ സഹകരണം ഈ സമിതി അഭ്യർത്ഥിക്കുന്നു.