ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇയോവിൻ യുകെയിൽ ആഞ്ഞടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നെന്ന് മെറ്റ് ഓഫീസ്. മണിക്കൂറിൽ 100 ​​മൈൽ (മണിക്കൂറിൽ 160 കിലോമീറ്റർ) വേഗതയിൽ വീശിയടിച്ച കാറ്റ് അയർലണ്ടിൽ ആഞ്ഞടിച്ചത് 114mph റെക്കോർഡ് വേഗതയിലാണ്. കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടീഷ് ദ്വീപുകളിലുടനീളമുള്ള ഏകദേശം പത്ത് ലക്ഷത്തോളം പ്രോപ്പർട്ടികളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. അതേസമയം റോഡ്, റെയിൽ ബന്ധങ്ങൾ ഗുരുതരമായ തടസ്സങ്ങൾ നേരിട്ടു. അയർലണ്ടിൽ മരം വീണ് 20 വയസ്സുകാരന് ജീവൻ നാശമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും സ്വത്തുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. നെറ്റ്‌വർക്ക് റെയിൽ സ്കോട്ട്‌ലൻഡ് ഏകദേശം 400 നാശനഷ്ടങ്ങൾ നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊടുങ്കാറ്റിന്റെ ഏറ്റവും തീവ്രതയേറിയ സമയം കഴിഞ്ഞെങ്കിലും, അടുത്ത ആഴ്ച വരെ ശക്തമായ കാറ്റ് തുടരുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. കനത്ത കാറ്റും മഴയും പ്രവചിച്ചതിന് പിന്നാലെ ഇന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില ഭാഗങ്ങളിൽ 80 മില്ലിമീറ്റർ (3.15 ഇഞ്ച്) വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 20 – 30 വർഷങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് എന്ന് മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്ന ഇയോവിൻ കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ കനത്ത മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിവ പ്രവചിക്കപ്പെട്ടിട്ടുണ്ട്.