റോമി കുര്യാക്കോസ്

ലിവർപൂൾ: യു കെയിലുടനീളം പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഒ ഐ സി സി (യു കെ). ശനിയാഴ്ച സംഘടനയുടെ ലിവർപൂൾ യൂണിറ്റിന്റെ രൂപീകരണത്തോടെ യു കെയിലെ പ്രവർത്തന കുതിപ്പിൽ ഒരു പടികൂടി മുന്നോട്ട് പോയിരിക്കയാണ്‌ ഒ ഐ സി സിയുടെ യു കെ ഘടകം.

അടുത്ത മൂന്ന് മാസം കൊണ്ട് യു കെയിലുടനീളം ചെറുതും വലുതുമായ യൂണിറ്റുകൾ രൂപീകരിച്ചും ഇപ്പോഴുള്ളവ പുനസംഘടിപ്പിച്ചുകൊണ്ടും ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം രാജ്യമാകെ വ്യാപിപ്പിക്കുക എന്ന ചരിത്രപ്രധാനമായ ദൗത്യമാണ് കെ പി സി സി നേതൃത്വം ഒ ഐ സി സി (യു കെ)യുടെ പുതിയ നാഷണൽ കമ്മിറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്.

കലാ – കായിക – സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഒ ഐ സി സി (യു കെ)യുടേതായി ഒരു യൂണിറ്റ് രൂപീകരിക്കാനായത് സംഘടനയോട് മലയാളി സമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മറ്റൊരു ഉദാഹരണമായി. കൊച്ചി – യു കെ എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത പരന്ന ഉടൻ, ഒ ഐ സി സി (യു കെ) വിഷയത്തിൽ ഇടപെട്ടതും മലയാളി സമൂഹത്തിന്റെ ഇടയിൽ സംഘടനയുടെ പേരും വിശ്വാസ്യതയും ഉയർത്തിയിരുന്നു.

ശനിയാഴ്ച സംഘടിപ്പിച്ച ലീവർപൂൾ യൂണിറ്റിന്റെ രൂപീകരണ സമ്മേളനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗ നടപടികൾക്ക് നേതൃത്വം നൽകി.

ലിവർപൂൾ യൂണിറ്റിനെ പ്രതിനിധീകരിച്ചു പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ബ്ലസ്സൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഒ ഐ സി സി (യു കെ) ലിവർപൂൾ യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌:
പീറ്റർ പൈനാടത്ത്

വൈസ് പ്രസിഡന്റുമാർ:
ജിറിൽ ജോർജ്,
ഡെയ്സി ഡാനിയൽ

ജനറൽ സെക്രട്ടറി:
ബ്ലസ്സൻ രാജൻ

ജോയിന്റ് സെക്രട്ടറി
റോഷൻ മാത്യു

ട്രഷറർ:
ജോഷി ജോസഫ്