ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാർഷിക നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനവും പിന്നിട്ടപ്പോൾ ഏകദേശം 1.1 ദശലക്ഷം പേർക്ക് അതിന് സാധിച്ചില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ടാക്സ് ഫയൽ ചെയ്യുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇവർക്ക് 100 പൗണ്ട് പിഴ അടയ്ക്കേണ്ടി വരുമെന്ന് എച്ച് എം ആർ സി അറിയിച്ചു. നിലവിൽ ഏകദേശം 11.5 ദശലക്ഷം ആളുകൾ സമയപരുധിക്കുള്ളിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സ്വയം തൊഴിൽ ചെയ്യുന്നവരും ഒന്നിലധികം വരുമാന സ്രോതസ്സുകളുള്ളവരുമായവർ എല്ലാ വർഷവും നികുതി റിട്ടേൺ സമർപ്പിക്കേണ്ടവരിൽ ഉൾപ്പെടുന്നവരാണ്. അവസാന നിമിഷം നികുതി അടയ്ക്കാൻ ശ്രമിച്ച പലർക്കും സാങ്കേതിക പ്രശ്നങ്ങൾ മൂലം അതിന് സാധിച്ചില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നികുതി അടയ്ക്കാത്തവരാണെങ്കിൽ പോലും ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. അല്ലാത്തവർക്കാണ് പ്രാരംഭ പിഴയായി 100 പൗണ്ട് അടയ്ക്കേണ്ടതായി വരുന്നത്. മൂന്നുമാസത്തിനു ശേഷം വീണ്ടും തൽസ്ഥിതി തുടരുകയാണെങ്കിൽ ഒരു ദിവസം 10 പൗണ്ട് എന്ന നിലയിൽ അധിക പിഴ അടയ്ക്കേണ്ടതായി വരും .


നിലവിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്ത ഏതൊരാളും കൂടുതൽ പിഴകൾ ഒഴിവാക്കാൻ എത്രയും വേഗം റിട്ടേൺ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി എച്ച് എം ആർ സി യുടെ ഉപഭോക്തൃ സേവനങ്ങൾക്കായുള്ള ഡയറക്ടർ ജനറൽ മർട്ടിൽ ലോയ്ഡ് പറഞ്ഞു. കുടിശ്ശിക ഉള്ള നികുതി വൈകി അടയ്ക്കുന്നതിന് പിഴ കൂടാതെ പലിശയും ഒടുക്കേണ്ടതായി വരും. പിഴയ്‌ക്കെതിരെ അപ്പീൽ നൽകണമെങ്കിൽ ഒരു ഫോം ഫയൽ ചെയ്തോ എച്ച് എം ആർ സി -ക്ക് ഒരു കത്ത് എഴുതിയോ അപ്പീൽ നൽകാം. എന്നാൽ അപ്പീൽ നൽകുന്നതിന് മുമ്പ് സ്വയം വിലയിരുത്തൽ പൂർത്തിയാക്കിയിരിക്കണം. മന:പൂർവ്വം നികുതി ദായകരെ ബുദ്ധിമുട്ടിക്കുന്നതിനും ഓൺലൈൻ സേവനങ്ങൾക്കായി പ്രേരിപ്പിക്കുന്നതിനുമായി മോശം ഫോൺ സേവനം ആണ് നൽകിയത് എന്ന ആരോപണം എച്ച് എം ആർ സി നിഷേധിച്ചിരുന്നു.