മഹാശിവരാത്രി ദിനമായ 2025 ഫെബ്രുവരി 26 ന് ബുധനാഴ്ച ശിവഗിരി ആശ്രമം യുകെയിൽ “മഹാശിവരാത്രി ” സമു ചിതമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ കൃഷ്ണപ ക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
1888 മാർച്ച് മാസം പതിനൊന്നാം തീയതി അരുവിപ്പുറത്ത് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയതിന്റെ 137 മത് വാർഷിക ദിനം.
ആശ്രമത്തിൽ വൈകുന്നേരം 7 മണിമുതൽ ഗുരുപൂജയോടെ തുടക്കം കുറിക്കുന്നു, തുടർന്ന് ശിവപൂജയും മൃത്യുഞ്ജയ ഹോമവും അഖണ്ഡ നാമജപവും ശ്രീ സുനീഷ് ശാന്തിയുടെയും സിറിൽ ശാന്തിയുടെയും നേതൃത്വത്തിൽ നടക്കുന്നു. ഈ പുണ്യ ദിനത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
Leave a Reply