ന്യൂസ് ഡെസ്ക്, മലയാളം യുകെ
12 വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2013 ൽ ഭർത്താവ് ആണ് റാനിയ അലൈദിനെ കൊലപ്പെടുത്തിയത് . മൂന്ന് കുട്ടികളുടെ അമ്മയായ റാനിയയെ കൊലപ്പെടുത്തിയതിന് ഭർത്താവ് അഹമ്മദ് അൽ-ഖത്തീബ് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. എന്നാൽ വർഷം ഇത്രയും കഴിഞ്ഞിട്ടും കൊല്ലപ്പെട്ട റാനിയുടെ മൃതദേഹം കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. റാനിയുടേത് എന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചതാണ് കേസിൽ നിർണ്ണായകമായത്.
നോർത്ത് യോർക്ക് ഷെയറിലെ തിർസ്കിലെ എ 19 ന് സമീപമാണ് കേസിൽ പുതിയ വഴിത്തിരിവിന് വഴിവെക്കുന്ന തെളിവുകൾ ലഭിച്ചത് എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) പറഞ്ഞു. അവിടെ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് മിസ് അലേദാണെന്ന് ശക്തമായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. 2014 ജൂണിൽ, ഭർത്താവ് അൽ-ഖത്തീബ് കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ഇയാൾ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും വിവരം യുവതിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് ജിഎംപി പറഞ്ഞു. മൃതദേഹം കണ്ടെത്തിയത് തൻറെ കുടുംബത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് റാനിയുടെ മകൾ യാസൽ പ്രതികരിച്ചത്. തൻറെ അമ്മയ്ക്ക് വിശ്രമസ്ഥലം ഒരുക്കുന്നതിനും കുറച്ചു പൂക്കൾ സമർപ്പിക്കുന്നതിനുമുള്ള സാഹചര്യം ഈ ലോകത്തിൽ താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണെന്ന് ആണ് വികാര നിർഭരമായി വാർത്തകളോട് പ്രതികരിച്ചത് . തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുന്നതിൽ ഭർത്താവ് അൽ-ഖത്തീബ് ആദ്യകാലങ്ങളിൽ വിജയം കൈവരിച്ചിരുന്നു. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവൻ അവളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പതിവായി സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും നിരവധി തെളിവുകളുടെ വെളിച്ചത്തിൽ അഹമ്മദ് അൽ ഖത്തീബ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിൽ അടയ്ക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ മുഹനദ് ഹുസൈൻ അൽ ഖത്തീബ് എന്നിവർ തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട് ജയിലിലായി.
Leave a Reply