ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആപ്പിൾ ചാർജിംഗ് ഉപകരണങ്ങളിൽ പലതും ക്യാൻസർ, ജനന വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തൽ. $150 വരെ വരെ വില വരുന്ന ഈ ചാർജറുകൾ ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാനോ യാത്രയ്ക്കിടെ പവർ അപ്പ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്നവയാണ്. ഉപയോഗിക്കുന്ന അപകടകരമായ വസ്തുക്കൾ കാരണം കാലിഫോർണിയൻ റെഗുലേറ്റർമാർ ആവശ്യപെടുന്നത് പ്രകാരം ആപ്പിളിന്റെ വെബ്‌സൈറ്റിൽ, ഓരോന്നിനും പേജിന്റെ അടിയിൽ ഒരു മുന്നറിയിപ്പ് ലേബൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പല ലേബലുകളും ഈ ചാർജറുകൾ ‘ബിസ്ഫെനോൾ എ’ (ബിപിഎ) ഉൾപ്പെടെയുള്ള രാസവസ്തുക്കളുമായി സമ്പർക്കം പുലർത്താൻ’ കാരണമാകുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നവയാണ്. പ്ലാസ്റ്റിക്കുകൾ കട്ടിയാക്കാൻ സാധാരണ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബിപിഎ. ബിപിഎ ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പ്രത്യുൽപാദന പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ലൈംഗിക വികാസത്തെ തടസ്സപ്പെടുത്തുകയും ക്യാൻസറിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുകയും ചെയ്യും.
1986-ൽ പാസാക്കിയ പ്രൊപ്പോസിഷൻ 65 പ്രകാരം കാലിഫോർണിയയിൽ നിരോധിച്ചിരിക്കുന്ന രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ. കൂടാതെ ഈ ആക്റ്റ് പ്രകാരം കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം പരസ്യപ്പെടുത്തേണ്ടതായി വരുന്നു. ഈ ചാർജറുകളുടെ മുന്നറിയിപ്പ് ലേബലുകളിൽ ഭൂരിഭാഗവും ബിപിഎ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ടെങ്കിലും ഇവ ക്യാൻസർ തുടങ്ങിയ രോഗത്തിന് കാരണമാകുമെന്ന് പലർക്കും അറിയില്ല.
Leave a Reply