ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർ പാർക്കിംഗ് കേന്ദ്രങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ കാരണം തങ്ങൾക്ക് അനാവശ്യ പിഴവുകൾ ചുമത്തപ്പെടുന്നതായുള്ള പരാതികളുമായി യുകെയുടെ പല ഭാഗത്തുനിന്നും ഡ്രൈവർമാർ രംഗത്ത് വരുന്ന സംഭവങ്ങൾ കൂടി വരുകയാണ് . പലപ്പോഴും കാർ രജിസ്ട്രേഷൻ നമ്പർ ശരിയായി നൽകുന്നത് ബുദ്ധിമുട്ടുള്ളവാക്കുന്ന രീതിയിലാണെന്നാണ് മിക്ക ഡ്രൈവർമാരും പരാതിപ്പെടുന്നത്. ചിലപ്പോഴൊക്കെ രജിസ്ട്രേഷൻ നമ്പറുകൾ ടൈപ്പ് ചെയ്യാൻ പറ്റാറില്ല . പെയ്മെൻറ് മെഷീനുകളിലെ ഇത്തരം പിഴവുകൾ കാരണം ഡ്രൈവർമാർക്ക് അനാവശ്യമായ പിഴ ചുമത്തപ്പെടുന്നതായാണ് പലരും പരാതികളിൽ പറയുന്നത്.
തങ്ങളുടെതല്ലാത്ത കുറ്റത്തിന്റെ പേരിൽ ചുമത്തപ്പെടുന്ന പിഴ ഒടുക്കാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർ കോടതി കയറിയിറങ്ങേണ്ടി വരുന്ന സംഭവങ്ങളും സാധാരണയായി കൊണ്ടിരിക്കുകയാണ്. നോട്ടിംഗ്ഹാംഷെയറിൽ നിന്നുള്ള ഡോണ നാഷ് കാർ പാർക്ക് ഓപ്പറേറ്റർക്കെതിരായി നൽകിയ കേസിൽ എക്സൽ പാർക്കിംഗ് 282 പൗണ്ട് പരാതിക്കാരിക്ക് നൽകാൻ ഉത്തരവിട്ടു. അവർ പണമടച്ചെങ്കിലും മുമ്പ് അവരുടെ രജിസ്ട്രേഷന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ മാത്രമേ നൽകാനായുള്ളു എന്നാണ് പരാതിക്കാരി പറഞ്ഞത് . തൻറെ രജിസ്ട്രേഷൻ നമ്പർ മുഴുവൻ നൽകുന്നതിന് മുൻപ് പണം അടയ്ക്കാനുള്ള നിർദ്ദേശം നൽകപ്പെട്ടതായാണ് അവർ പറഞ്ഞത്. എന്നാൽ കാർ പാർക്കിംഗ് ഉപയോഗിക്കുമ്പോൾ നാഷ് അവർ ഏർപ്പെട്ട കരാർ ലംഘിച്ചുവെന്ന് ആണ് എക്സൽ പാർക്കിംഗ് വാദിച്ചത് . നിബന്ധനകളിലും വ്യവസ്ഥകളിലും അവർ പൂർണ്ണ വാഹന രജിസ്ട്രേഷൻ നൽകണമെന്ന് പറഞ്ഞിരുന്നതായി കമ്പനി വാദിച്ചു.
താൻ പണമടച്ചതിന്റെയും സമാനമായ പ്രശ്നങ്ങളിൽ കൂടി കടന്നു പോയ മറ്റുള്ള ഡ്രൈവർമാരുടെ വിവരങ്ങളും തെളിവുകളായി അവർ കോടതിക്ക് മുമ്പാകെ ഹാജരാക്കി. അതേ തുടർന്നാണ് എക്സൽ പാർക്കിംഗ് അവർക്ക് 282 പൗണ്ട് നൽകാൻ കോടതി ഉത്തരവിട്ടത്. എന്നിരുന്നാലും ഈ പ്രശ്നങ്ങളുടെ പേരിൽ തൻറെ ഒട്ടേറെ സമയം കളയേണ്ടി വന്നതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പെയ്മെൻറ് മെഷീനുകളിൽ പ്രശ്നമുണ്ടെന്ന ആരോപണം എക്സൽ പാർക്കിംഗ് നിഷേധിച്ചു.
Leave a Reply