ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചതായി രേഖയുണ്ടാക്കി കോടികൾ വിലമതിക്കുന്ന ലണ്ടനിലെ വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമം നടന്നതായുള്ള വാർത്തകൾ പുറത്തുവന്നു. കേസ് കോടതിയിൽ എത്തിയതിനെ തുടർന്ന് മരിച്ചതായി തെറ്റായി പ്രഖ്യാപിക്കപ്പെട്ട സ്ത്രീ കോടതിയിൽ വീഡിയോ കോളിലൂടെ ഹാജരായതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. 350,000 പൗണ്ട് വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കാൻ സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.
55 കാരിയായ ജൂൺ അഷിമോള 2019 ഫെബ്രുവരിയിൽ അവളുടെ ജന്മനാടായ നൈജീരിയയിൽ വച്ച് മരിച്ചു എന്നാണ് സ്വത്ത് തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നവർ പറഞ്ഞത് . കേട്ടു കേൾവി പോലുമില്ലാത്ത തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളാണ് ഇതിന് പിന്നാലെ അനാവരണം ചെയ്യപ്പെട്ടത്. 1993-ൽ താൻ ജൂൺ അഷിമോളയെ വിവാഹം കഴിച്ചയും ജൂൺ അഷിമോളുടെ വസ്തുവകകൾ കൈമാറ്റം ചെയ്യാനായി റൂത്ത് സാമുവൽ എന്ന വ്യക്തിക്ക് പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തതായുള്ള രേഖയാണ് കോടതിയിൽ ഹാജരാക്കിയത് . എന്നാൽ ജൂൺ അഷിമോള വഞ്ചനയ്ക്ക് ഇരയായെന്നും അവരെ വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ബക്കരെ ലസിസി എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും സംശയമാണെന്നും ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇതേ തുടർന്ന് താൻ ജീവിച്ചിരിപ്പുണ്ടെന്നും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തെളിയിക്കാൻ അവൾ ഹൈക്കോടതി ജഡ്ജി ജോൺ ലിൻവുഡിന് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരായി. 2018 ബ്രിട്ടൻ വിട്ട് നൈജീരിയയിലേയ്ക്ക് പോയ ജൂൺ അഷിമോള വിസ പ്രശ്നങ്ങളെ തുടർന്ന് തിരിച്ചെത്താനായില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ തട്ടിപ്പുകാർ ജൂൺ അഷിമോള മരിച്ചതായുള്ള വ്യാജ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജൂൺ അഷിമോള കോടതിയിൽ വീഡിയോ കോളിൽ കൂടി ഹാജരായെങ്കിലും അവളുടെ വേഷം ധരിച്ച ആൾമാറാട്ടകാരിയാണെന്ന് ഇത് നടത്തിയത് എന്ന വാദവും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ താൻ മരിച്ചതായി ആരോപിക്കപ്പെടുന്നതേയുള്ളൂവെന്നും സർട്ടിഫിക്കറ്റ് വ്യാജവും വഞ്ചനാപരവുമാണെന്നും തൻ്റെ എസ്റ്റേറ്റും സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂൾവിച്ചിലുള്ള വീടും സംബന്ധിച്ച പവർ ഓഫ് അറ്റോർണി വ്യജമാണെന്നും ജൂൺ അഷിമോള കോടതിയെ അറിയിച്ചു. ഏറ്റവും രസകരമായ കാര്യം വസ്തുവിന്റെ മേൽ നടക്കുന്ന അവകാശ തർക്കത്തിന് രണ്ട് കക്ഷികളും ഇതിന് 150,000 പൗണ്ടിൽ കൂടുതൽ ചിലവഴിച്ചു കഴിഞ്ഞു . ഇത് ഈ വസ്തുവിന്റെ ഇക്വിറ്റിയേക്കാൾ കൂടുതലാണ്
Leave a Reply