ശിവഗിരി മഠംത്തിന്റെയും ശിവഗിരി ആശ്രമം യു കെ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 2, 3, 4 തിയതികളിൽ ഇംഗ്ളണ്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു ഹാർമണി 2025 ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ഗുരുദർശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, ഇഗ്ലണ്ടിൽ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശിവഗിരി ധർമ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായിയും കെ ജി ബാബുരാജൻ (പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ) ചെയർമാനായും ഓർഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവർ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങൾ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാർമണിയുടെ പ്രധാന ലക്ഷ്യം.
സാംസ്കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗുരുദർശനങ്ങളിൽ വിശ്വാസമുള്ളവർ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തിൽ സമാധാനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുൻനിർത്തി മതസൗഹാർദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സർവ്വമത സമ്മേളനം ഹാർമണിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനിൽക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925-ൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാർഷികം ഹാർമണിയിൽ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദർഭത്തിൽ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും.
ആഗോള തലത്തിൽ വ്യവസായ മേഖലയിൽ അതുല്യ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും ആദരവിനുള്ള അന്താരാഷ്ട്ര ബിസ്നസ് അവാർഡ് നൈറ്റ് ഈ സമ്മേളനത്തിൻ്റെ പ്രധാന ഭാഗമായിരിക്കും.
ഈ മഹത്തായ ചടങ്ങിൽ പങ്കെടുത്ത് ശ്രീനാരായണ ഗുരുവിന്റെ ആത്മീയ സന്ദേശം ലോകവ്യാപകമാക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശിവഗിരി ആശ്രമം യു കെ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://sevanamuk.com/book-ticket-public/11/
Leave a Reply