ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി ഏബലിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസുകാരനായ ഏബല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്റ്റർലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളിൽ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബൽ. അതുകൊണ്ടു തന്നെ വിദ്യാർത്ഥി ഗ്രൂപ്പുകളിൽ സജീവമായ ഏബലിന്റെ നിര്യാണം കടുത്ത ആഘാതമാണ് മലയാളി കുടുംബങ്ങളുടെ വിദ്യാർഥികളിൽ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിൽ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യപ്പെടുന്നത്.
ഏബലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply