വിൽസൺ പുന്നോലിൽ
എക്സിറ്റർ: പ്രവാസി സംഗമങ്ങളിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ പതിനൊന്നാമത് കൂട്ടായ്മ ജൂൺ മാസം 28-ാം തീയതി ശനിയാഴ്ച ബർമിംഗ്ഹാമിന് അടുത്തുള്ള ബ്രിയലി ഹില്ലിൽ നടക്കുന്നതാണ്.
കുന്നും മലയും താഴ്‌വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടിൽ നിന്നും ഇംഗ്ലണ്ടിൽ എത്തി ചേർന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഒത്തു ചേരൽ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി പ്രസിഡൻ്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓൺലൈൻ മീറ്റങ്ങി ലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.
ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള ഇടുക്കിക്കാർക്ക് എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കുവാൻ ആകുന്ന വിധമാണ് സംഗമ സ്ഥലവും തീയ്യതിയും നിയ്ചയിച്ചിരിക്കുന്നതെന്നു ആയതിനാൽ എല്ലാം ഇടുക്കി കാരും സംഗമത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കമെന്ന് സെക്രട്ടറി ജിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു.
ഈ വർഷം എല്ലാവരും കുടംബ സമ്മേതം പങ്കെടുക്കണമെന്നും അങ്ങനെ കുടുതൽ ദൃഡമായ ബന്ധങ്ങൾ തുടർന്നാൽ മാത്രമേ ഇടുക്കി മക്കളുടെ കൂട്ടായ്മയ്ക് ശരിയായ അർത്ഥം കൈവരുകയുള്ളുവെന്നു വൈസ് പ്രസിഡൻറ് വിൻസി വിനോദ് അഭിപ്രായപ്പെട്ടു.
കമ്മറ്റിയിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷർ റോയ് ജോസഫ് നന്ദി പറഞ്ഞു. മുൻ ഇടുക്കി ജില്ല കമ്മറ്റി കൺവീനർന്മാരായ ജസ്റ്റ്യൻ എബ്രാഹം, ബാബു തോമസ്, ജിമ്മി ജേക്കബ്, പീറ്റർ താനോലി ജോയ്ൻ്റ് ട്രഷറർ സാജു ജോർജ് അടക്കമുള്ളവർ മീറ്റിങ്ങിൽ പങ്കെടുക്കയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
സംഗമവുമായി ബന്ധപ്പെട്ട് കുടുൽ വിവരങ്ങൾക്ക് സിബിയേയയും (07563544588) ജിൻ്റോയുമായിയും
(07868173401)
കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ വൈസ് പ്രസിഡൻന് വിൻസി (0759395 3326)
മായി അവരുടെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
തീയ്യതി: 28 June 2025
സമയം: 11 am to 5 pm
സ്ഥലം: High St, Pensnett Community Centre,
Brierley Hill
DY5 4JQ
Leave a Reply