ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന കേബിൾ കാർ അപകടത്തിൽ 4 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇതിൽ രണ്ട് പേർ ബ്രിട്ടീഷുകാരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരിൽ ഒരാളായ ബ്രിട്ടീഷ് യുവതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. മാർഗരറ്റ് എലെയ്ൻ വിൻ ആണ് കൊല്ലപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ ബ്രിട്ടീഷുകാരനെ അധികൃതർ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പേര് നൽകിയിട്ടില്ല.
മൗണ്ടൻ കേബിൾ കാറിൻറെ ഒരു ക്യാബിൻ വ്യാഴാഴ്ച കേബിളുകളിലൊന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നു എന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് സുരക്ഷാ പരിശോധന പാസായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവെങ്കിലും ഇരകളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെന്ന് യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു. മരിച്ച മറ്റ് രണ്ടു പേരിൽ ഒരാൾ കേബിൾ കാറിൻറെ ഡ്രൈവറും മറ്റൊരാൾ ഒരു ഇസ്രായേലി സ്ത്രീയുമാണ്. ക്യാബിനിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്നും അയാൾ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മൗണ്ട് ഫൈറ്റോ കേബിൾ കാർ 1952 മുതൽ ആണ് പ്രവർത്തനം ആരംഭിച്ചത്. 1960-ൽ ലൈനിൽ സമാനമായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
Leave a Reply