ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പല ക്യാൻസർ രോഗികൾക്കും ജീവൻ രക്ഷാ മരുന്നുകൾ നിഷേധിക്കപ്പെടുന്നതായുള്ള ഗുരുതരമായ റിപ്പോർട്ട് പുറത്തുവന്നു. ഇതുകൂടാതെ ക്യാൻസർ ചികിത്സയുടെ പല പരീക്ഷണങ്ങളും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നതായുള്ള വിവരങ്ങളും ആശങ്ക ഉളവാക്കുന്നതാണ്. ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്തതിന്റെ പ്രധാന കാരണം ബ്രെക്സിറ്റിനോട് ബന്ധപ്പെട്ട അധിക ചിലവുകൾ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


പുറത്തുവരുന്ന വിവരങ്ങൾ കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യൂറോപ്പിൽ ഉടനീളമുള്ള രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുമ്പോൾ ബ്രിട്ടനിൽ അത് നിഷേധിക്കപ്പെടുന്നത് വരും ദിവസങ്ങളിൽ കടുത്ത ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. അർബുദ ചികിത്സാ രംഗത്ത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൂതന ചികിത്സ നൽകാനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ വളരെയേറെ മുന്നിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാർഡിയൻ ദിനപത്രത്തിന് ചോർന്നു കിട്ടിയ 54 പേജുള്ള റിപ്പോർട്ടിലാണ് കടുത്ത വിമർശനങ്ങൾ ഉള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ചുവപ്പുനാടയുടെ ഫലമായി ബ്രിട്ടീഷുകാർക്ക് പുതിയ ക്യാൻസർ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. ബ്രെക്സിറ്റിന് ശേഷം ചില ട്രയലുകൾക്ക് ഷിപ്പിംഗ് ചെലവ് മാത്രം 10 മടങ്ങ് വർധിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഉടലെടുത്ത ഈ സാഹചര്യങ്ങളിൽ ബ്രിട്ടനിലെ ക്യാൻസർ രോഗികൾക്ക് ഫലപ്രദമായ മരുന്നുകൾ നൽകാനുള്ള ഡോക്ടർമാരുടെ പ്രായോഗിക കഴിവുകളെ കാര്യമായി ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാൻസർ റിസർച്ച് യുകെ, സതാംപ്ടൺ സർവകലാശാല, ഗവേഷണ കൺസൾട്ടൻസിയായ ഹാച്ച് എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നുള്ള വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയത് .