ന്യൂസ് ഡെസ്ക്, മലയാളം യുകെ
2023 ഫെബ്രുവരി 22 ന് ലീഡ്സിൽ ബസ് കാത്തു നിൽക്കവെ മലയാളി വിദ്യാർത്ഥിനി ആയ ആതിര അനിൽകുമാർ (25) കാറടിച്ച് മരിച്ച സംഭവത്തിൽ അമിത വേഗത്തിൽ കാറോടിച്ചിരുന്ന നേഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. റോമീസ അഹമ്മദ് എന്ന പേരുകാരിയായ 27കാരിക്ക് ലീഡ്സ് ക്രൗൺ കോടതി 9 വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. അമിത വേഗത്തിൽ വാഹനമോടിച്ചത് മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു .
ഈ സംഭവത്തിനു ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. ഇത് കൂടാതെ അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് പയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. 40 മൈൽ വേഗ പരുധി ഉള്ള റോഡിൽ കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു. അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. അപകടത്തിന് തൊട്ടു മുമ്പ് തന്റെ കാർ തനിയെ വേഗത്തിൽ ഓടാൻ തുടങ്ങിയെന്ന് പ്രതി പറഞ്ഞതിനെ അസബദ്ധം എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത് . മസ്കറ്റിൽ ജോലി ചെയ്തിരുന്ന രാഹുൽ ശേഖർ ആണ് ആതിരയുടെ ഭർത്താവ്. സംഭവം നടക്കുന്നതിന് ഒന്നരമാസം മുമ്പ് മാത്രമാണ് ആതിര പഠനത്തിനായി ലീഡ്‌സിൽ എത്തിയത്.
Leave a Reply