ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂര്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി . ആരാധകരുടെ ആവേശം കൊടുമുടിയോളം ഉയർത്തിയ മത്സരത്തിൽ ടോട്ടനത്തെ 5 – 1 സ്കോറിൽ തകർത്താണ് ലിവർപൂൾ ആധികാരിക വിജയം കരസ്ഥമാക്കിയത്.
ഈ വിജയത്തോടെ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന് ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 2020-ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ആരാധകരില്ലാത്ത ആന്‍ഫീല്‍ഡിലായിരുന്നു അന്ന് ലിവര്‍പൂളിന്റെ കിരീടധാരണം. ഇത്തവണ സ്വന്തം ടീം കിരീടമുയര്‍ത്തുന്നതു കാണാന്‍ മൈതാനത്തിന് അകത്തും പുറത്തുമായി ആയിരങ്ങള്‍ അണിനിരന്നിരുന്നു.
ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളിൽ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്, അലക്സിസ് മക്കാലിസ്റ്റർ , കോഡി ഗാപ്കൊ , മുഹമ്മദ് സല എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി സെൽഫ് ഗോളും വഴങ്ങി.
Leave a Reply