ലിങ്കെൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ (SMA) ഏപ്രിൽ 26ന് ഉച്ചക്ക് 11 മണിമുതൽ 4 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ആഘോഷിച്ചു, ഏതാണ്ട് ഇരുപതോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേർ പങ്കെടുത്തു. ശിവാനി അരവിന്ദിന്റെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, ജനറൽ ക്വിസ്, റാഫിൾഡ്ര, തംബോല്ല, ഡിജെ തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി. പുതിയതായി എത്തിച്ചേർന്ന അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു.
പ്രസിഡന്റ് ശ്രി നിതിൻ കുമാർ നോബിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രി സോണിസ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ശ്രീ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിജേഷ് വി., ജോബിൻ ജോസഫ്, അയിജു മാത്യു, ലേഡീസ് വിങ് കൺവീനിർ ദിവ്യ രാജൻ, ലേഡീസ് വിങ് അംഗങ്ങളായ ജിജ്‌ജില റിജേഷ്, ഷൈനി മോൻസി , അജി സോണിസ്, ലിസ ടോമി, ക്രിസ്റ്റി ജോബിൻ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിയ സോണിസ്, എമിൽ മോൻസി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. തുടർന്ന് ഭക്ഷണത്തിനുശേഷം ഏതാണ്ട് 4 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.
Leave a Reply