ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓട്ട്‌ലി റൺ ക്രോസ്ബോ ആക്രമണക്കേസിലെ പ്രതി മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ശനിയാഴ്ച ഹെഡിംഗ്‌ലിയിലെ പ്രശസ്തമായ ഓട്ട്‌ലി റൺ പബ് ക്രോൾ ആക്രമണത്തെ തുടർന്ന് ഓവൻ ലോറൻസിനെ (38) അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇയാൾ സ്വയം മുറിവേൽപ്പിച്ചതാണ് മരണകാരണമായത് എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ കടുത്ത വിദ്വേഷം നിറഞ്ഞ മെസ്സേജുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഒരു കൂട്ട കൊല നടത്താനാണ് ഇയാൾ പദ്ധതി ഇട്ടിരുന്നതെന്നാണ് പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. വിദ്യാർഥികളെയും പോലീസിനെയും നൈറ്റ് ക്ലബ്ബിൽ പോകുന്നവരെയുമായിരുന്നു ഇയാൾ ലക്ഷ്യം വെച്ചിരുന്നത് . സംഭവം പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ച ഞെട്ടലും ആശങ്കയും തങ്ങൾ പൂർണമായും മനസ്സിലാക്കുന്നതായി ആവശ്യമായതായും തുടർനടപടികൾ സ്വീകരിക്കുമെന്നും വെസ്റ്റ് യോർക്ക്ഷെയർ പോലീസിൻ്റെ സിഎച്ച് സൂപ്പ് സ്റ്റീവ് ഡോഡ്സ് പറഞ്ഞു.


ആക്രമണത്തിൽ പരിക്കേറ്റ 19 ഉം 31 ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇതിൽ ഗുരുതരമായ പരിക്കേറ്റ 19 വയസ്സുകാരി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയായി ആശുപത്രിയിൽ തന്നെ തുടരുകയാണ്. മുതിർന്ന സ്ത്രീയെ നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. ധാരാളം കാൽനടയാത്രക്കാരുള്ള പ്രത്യേകിച്ച് ശനിയാഴ്ചകളിൽ തിരക്കേറിയ സമയത്ത് നടന്ന സംഭവത്തെ ഭയാനകം എന്നാണ് ഹെഡിംഗ്‌ലി കൗൺസിലർ അബ്ദുൾ ഹന്നാൻ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലെ ഒട്ടേറെ മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലമാണ് ലീഡ്സ്. ലീഡ്സ് ജനറൽ ഇൻഫർമറി (LGI) , സെൻ്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഉൾപ്പെടെ പത്തോളം ഹോസ്പിറ്റലുകൾ ആണ് ഇവിടെയുള്ളത്. അതുകൊണ്ട് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ഒട്ടേറെ മലയാളികളും ലീഡ്സിൽ ഉണ്ട്.