ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഡിക്കൽ അശ്രദ്ധ മൂലം എൻഎച്ച്എസിന് ഉള്ളത് 58.2 ബില്യൺ പൗണ്ടിൻെറ ബാധ്യത. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോമൺസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) റിപ്പോർട്ട് വിമർശിക്കുന്നു. ക്ലിനിക്കൽ പിശകുകളുടെ ഇരകൾക്കുള്ള പേയ്‌മെന്റുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ഏപ്രിൽ 1-ന് മുമ്പ് ഇംഗ്ലണ്ടിൽ നടന്ന ക്ലിനിക്കൽ അവഗണനയിൽ നിന്ന് ഉയർന്നുവരുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (DHSC) 58.2 ബില്യൺ പൗണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് PAC വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആണവ ഡീകമ്മീഷനിംഗിന് ശേഷം സർക്കാരിന്റെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ ബാധ്യതയാണ് ക്ലിനിക്കൽ നെഗ്ലസ് എന്നത് ആശങ്കാജനകമാണെന്ന് പിഎസി ചെയർ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ പറഞ്ഞു. പരാജയപ്പെടുന്ന ഒരു സംവിധാനത്തിന്റെ അടയാളമാണിതെന്നാണ് ഇപ്പോഴത്തെ അവസ്ഥയെ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ വിശേഷിപ്പിച്ചത്. ക്ലിനിക്കൽ അശ്രദ്ധ ഇപ്പോഴും നിരവധി രോഗികളെ ദോഷകരമായി ബാധിക്കുകയും നിർണായകമായ എൻഎച്ച്എസ് ഫണ്ടുകൾ ഇതിനായി ഉപയോഗിക്കേണ്ടതായി വരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

പി‌എസിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അംഗീകരിച്ചു. ക്ലിനിക്കൽ അവഗണന ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലെ വാർഷിക പേഔട്ടുകൾ £2.8 ബില്യണിലെത്തിയെന്നും അവർ പറയുന്നു. ഇത് 17 വർഷങ്ങൾക്ക് മുമ്പുള്ളതിന്റെഎ നാലിരട്ടിയാണ്. ക്ലിനിക്കൽ അവഗണന മൂലമുള്ള ഉയർന്ന ചെലവ് എൻഎച്ച്എസിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങളെ, പ്രത്യേകിച്ച് രോഗി സുരക്ഷ, സുതാര്യത, ഉത്തരവാദിത്തം എന്നിവയെ എടുത്തുകാണിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിന് വ്യക്തമായ ഒരു പദ്ധതി കൊണ്ടുവരുന്നതിൽ ഡി.എച്ച്.എസ്.സി.പരാജയപ്പെട്ടെന്നും പിഎസി കുറ്റപ്പെടുത്തി.