ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം?’ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് ഇത്. പലപ്പോഴും ഇത്തരക്കാരുടെ ആക്രമണത്തിൽ പെട്ട് ആരോഗ്യ പ്രവർത്തകർക്ക് പരുക്കുകൾ പറ്റുന്നതും ജീവൻ തന്നെ അപകടത്തിൽ ആകുന്നതും സ്ഥിരമായി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവരെ പോലീസ് നിയന്ത്രിക്കുന്നതിനു പകരം എൻഎച്ച്എസ് ആശുപത്രി ജീവനക്കാർ നേരിട്ട് തടങ്കലിൽ വയ്ക്കാനുള്ള പദ്ധതികൾ അപകടകരമാണെന്ന് ഡോക്ടർമാരും നേഴ്‌സുമാരും സൈക്യാട്രിസ്റ്റുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാനസികാരോഗ്യം വഷളായി തങ്ങൾക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കുന്ന ആളുകളുമായി ഇടപെടുന്നതിനുള്ള ദീർഘകാലമായി നിലനിൽക്കുന്ന രീതി മാറ്റുന്ന നിയമനിർമ്മാണം മുൻ പ്രധാനമന്ത്രി തെരേസ മേ നേരത്തെ ഇംഗ്ലണ്ടിലും വെയിൽസിലും നടപ്പിലാക്കിയിരുന്നു. എന്നാൽ ഇന്ന് പലപ്പോഴും മാനസികാരോഗ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഗുരുതരമായ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് മെഡിക്കൽ ഗ്രൂപ്പുകളുടെയും ആംബുലൻസ് മേധാവികളുടെയും സാമൂഹിക പ്രവർത്തന നേതാക്കളുടെയും കൂട്ടായ്മ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ്.


മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ പോലീസ് സെല്ലിൽ നിന്ന് മാറ്റി എൻ എച്ച് എസ് ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിൽ ആക്കാനുള്ള മാറ്റങ്ങളാണ് തെരേസാ മേ വരുത്തിയ മാറ്റങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരക്കാർ ഉയർത്തുന്ന അപകട സാധ്യതകളെ കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ എപ്പോഴും ഹാജരാകണമെന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ്, റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ്, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ എന്നിവ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ എട്ട് സംഘടനകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.