ബെഡ്ഫോർഡ്: പിറന്ന നാടിന്റ്റെ ഓര്‍മ്മകളും ബാല്യകാല സ്മരണകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികള്‍ ഒത്തു ചേരുന്നു. മധ്യ തിരുവിതാംകൂറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് പുകള്‍പെറ്റ മത സൗഹാര്‍ദത്തിന്റെ കേന്ദ്രമായ അഞ്ചു വിളക്കിന്റെ നാട്ടുകാര്‍ ഈ ശനിയാഴ്ച ജൂൺ 28 ന് കെറ്ററിംഗ് സോഷ്യൽ ക്ലബ് ഹാളിൽ ഉച്ചയ്ക്ക് കൃത്യം 2 മണിക്കുള്ള രെജിസ്ട്രേഷനോടുകൂടി സംഗമത്തിന് തിരിതെളിയുകയായി. ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ യുകെ നിവാസികളായ എല്ലാവരെയും ചങ്ങനാശേരി സംഗമം യുകെ 2025ലേക്ക് ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

സ്‌കൂള്‍ കോളേജ് കാലത്ത് സമകാലീകര്‍ ആയിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും ജന്മനാടിന്റെ സൗഹൃദം പങ്ക് വയ്ക്കുന്നതിനും ആയി പങ്കെടുപ്പിച്ചിരിക്കുന്ന ഈ സംഗമത്തില്‍ ചങ്ങനാശേരിയിലും, പരിസരപ്രദേശങ്ങളിൽ നിന്നും യൂകെയിൽ കുടിയേറിയിരിക്കുന്ന നിരവധി കുട്ടികളുടെയും, മുതിർന്നവരുടെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി സംഗമം UK 2025 മുഖ്യാതിഥിയായി, ഉത്‌ഘാടനം ചെയ്യാൻ എത്തുന്നത് ചങ്ങനാശേരിയുടെ സ്വന്തം അഡ്വക്കേറ്റ് ജോബ് മൈക്കിൾ MLA യാണ്, MLA ആയതിനു ശേഷം ആദ്യമായി യൂകെയിൽ എത്തുന്ന അഡ്വക്കേറ്റ് ജോബ് മൈക്കിളിനു ചങ്ങനാശേരി സംഗമം UK യുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണമാണ് ഒരുക്കുന്നത്, കൂടാതെ മറ്റു വിശിഷ്ടാതിഥികളായെത്തുന്നത് യുക്മ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ, മുൻ കേംബ്രിഡ്ജ് മേയർ,ബൈജു തിട്ടാല, അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യു (ലോ &ലോയേഴ്സ് സോളിസിറ്റർസ്, ഷൈമോൻ തോട്ടുങ്കൽ, സോബിൻ വർഗീസ്, സുജു കെ ഡാനിയേൽ, ഫാ.എബിൻ നീറുവേലിൽ, തോമസ് മാറാട്ടുകുളം, സാജു നെടുമണ്ണി എന്നിവരാണ്.

ചങ്ങനാശേരി സംഗമം യുകെ 2025, ആങ്കർ ചെയ്യുന്നത് ഫെബി ഫിലിപ്പ് (പീറ്റർബോറോ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) പോൺസി ബിനിൽ (കിങ്‌സ്‌ലിൻ) ബെഥനി സാവിയോ (നോട്ടിംഗ്ഹാം) എന്നിവരാണ്, കൂടാതെ ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിൽ നിന്നും യൂകെയിൽ കുടിയേറിയിരിക്കുന്ന നിരവധി സംരംഭകർ ഈ സംഗമത്തിൽ പിന്തുണ നൽകിയിട്ടുണ്ട് അവരുടെ സ്റ്റാളുകളും സംഗമത്തിൽ പ്രവർത്തിക്കുന്നതായിരിക്കും. പപ്പായ റെസ്റ്റോറന്റ് കെറ്ററിങ്ങിന്റെ, കേരളാ വിഭവങ്ങളുടെ സ്വാദിഷ്ടമായ ഭക്ഷണശാലയും ചങ്ങനാശേരി സംഗമത്തിൽ ഉച്ചയ്ക്ക് 2 മണിമുതൽ പ്രവർത്തിക്കുന്നതായിരിക്കും.

*FOR MORE DETAILS:*

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

MANOJ THOMAS: 07846 475589
JOMON MAMMOOTTIL:07930431445
SOBY VARGHESE: 07768038338

*VENUE ADDRESSES:*

KETTERING GENERAL HOSPITAL
SOCIAL CLUB HALL
108 GIPSY LANE
KETTERING
NN16 8UZ