യുകെയിലെ മോനിപ്പള്ളി നിവാസികളുടെ പതിനേഴാമത് സംഗമം വൂസ്റ്ററിൽ നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിലെ കൊച്ച് ഗ്രാമമായ മോനിപ്പള്ളിയിൽ നിന്നും യുകെയിലേയ്ക്ക് കുടിയേറിയ മോനിപ്പള്ളി നിവാസികളുടെ പതിനേഴാമത് സംഗമം യുകെയിലെ മനോഹര നഗരമായ വൂസ്റ്ററിൽ വച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സാസ്കാരിക സമ്മേളനത്തോടെ പതിനേഴാമത് മോനിപ്പളളി സംഗമത്തിന് തുടക്കമായി. സംഗമത്തിൻ്റെ സെക്രട്ടറി ജിൻസ് മംഗലത്ത് സംഗമത്തിൽ സ്വാഗത പ്രസംഗവും, സംഗമത്തിൻ്റെ പ്രസിഡൻ്റ് സിജു കുറുപ്പൻന്തറയിൽ അദ്ധ്യക്ഷ പ്രസംഗവും, ട്രഷറർ നോബി കൊച്ചു പറമ്പിൽ കണക്ക് അവതരിപ്പിയ്ക്കുകയും ജോണി ഇലവുംകുഴിപ്പിൽ ആശംസ പ്രസംഗവും സംഗമത്തിൻ്റെ ആതിഥേയത്വം വഹിയ്ക്കുന്ന ലിമ നോബി കൊച്ചുപറമ്പിൽ നന്ദി പ്രസംഗം നടത്തുകയുണ്ടായി.കൂടാതെ വേദിയിൽ സൈമൺ മടത്താംചേരിൽ.ജോസഫ് ഇലവുംങ്കൽ നാട്ടിൽ നിന്ന് എത്തിയ ഏലിയാമ്മ മുഡോക്കുഴിയിൽ, കരിയ്ക്കേൽ എസ്തപ്പാൻ.ഷേർളി ചക്കായ്ക്കൽ. രാമകൃഷ്ണൻ, രമണി പുല്ലാട്ട് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമമെന്ന് മോനിപ്പള്ളിയെ കുറിച്ചുള്ള ഗാനവുമായി സ്റ്റീഫൻ താന്നിമൂട്ടിൽ വളരെ മനോഹരമായി പാടുകയുണ്ടായി. പിന്നീട് വേദിയിൽ പാട്ടും ഡാൻസും ഫൺ ഗെയിമുകളെല്ലാം നടത്തപ്പെട്ടു. പീന്നീട് പതിനാല് യുവജനങ്ങൾ പങ്കെടുത്ത ഫാഷൻ ഷോ മൽസരം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ബെസ്റ്റ് കപ്പിൾ മൽസരം, ആവേശകരമായ വടം വലി മത്സരവും നടത്തപ്പെട്ടു. രാത്രി എട്ടരയോടു കൂടി പതിനേഴാമത് സംഗംമത്തിന് തിരശീല വീഴുകയുണ്ടായി.
Leave a Reply