മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരുമയിൽ മനം നിറച്ച് യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ഒരു മനസ്സോടെ ആയിരങ്ങൾ ഒഴുകിയെത്തിയ ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ ഇന്നലെ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത മഹാ കൂട്ടായ്മ.
യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ തിങ്ങിപ്പാർക്കുന്ന തങ്ങളുടെ ഉറ്റവരെയും സ്നേഹ മിത്രങ്ങളെയും വീണ്ടുമൊരുക്കലൂടെ കാണുവാനും തങ്ങളുടെ കുടുംബങ്ങൾക്കിടയിലെ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുവാനും ആയി വെള്ളിയാഴ്ച മുതൽ തന്നെ ക്നാനായ മക്കൾ ലെസ്റ്റർ നഗരത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8 മണി മുതൽ തന്നെ ലെറ്റർ മെഹർ സെൻറർ ജനനിബിഡം. ആയിരുന്നു. സംഘാടകർ പ്രതീക്ഷിച്ചതിലു അപ്പുറമായി ആയിരങ്ങൾ സമ്മേളന വേദിയിലേക്ക് നിറഞ്ഞ മനസ്സുമായി കടന്നുവന്നപ്പോൾ അത് ക്നാനായ സഭയുടെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കുവാനുള്ള ഒരു മഹാ കൂട്ടായ്മയുടെ തുടക്കം മാത്രമായിരുന്നു.
ക്നാനായ സഭയുടെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സെവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ സജി എബ്രഹാം, കോച്ചേത്ത്, ഫാദർ ബിനോയ് തട്ടാൻ കുന്നേൽ, ഫാദർ ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ഭക്തിസാന്ദ്രമായ ദിവ്യബലിയിൽ സായൂജ്യമടഞ്ഞ ദൈവജനം… തുടർന്ന് അത് ഇടവകകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു നയിച്ച മഹാ ഘോഷയാത്രയിൽ പങ്കാളികളായി… ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ആവേശത്തിന്റെ അലയോളികൾ നിറഞ്ഞുനിന്ന ഘോഷയാത്ര ഈ മഹാ കൂട്ടായ്മയുടെ ഉന്മാദങ്ങളെ അതിൻറെ ഉച്ചസ്ഥായിയിൽ എത്തിച്ചു. തുടർന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനവും , നയന ശ്രവണ തരണമായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.. പ്രായഭേദമന്യേ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ ക്നാനായ മക്കൾ നിറഞ്ഞാടിയ സംഗമവേദി അനുർവജനീയമായ ആനന്ദ കടൽ തീർക്കുകയായിരുന്നു ലെസ്റ്ററിൽ.
നിറഞ്ഞ മനസ്സോടെ ഉപാധികൾ ഇല്ലാതെ ഈ സംഗമത്തിൽ വന്ന ഭാഗവാക്കായി അതിനെ അതിൻറെ പരിപൂർണ്ണ വിജയത്തിൽ എത്തിച്ച യൂറോപ്പിലെ എല്ലാ ക്നാനായ മക്കൾക്കും അകമഴിഞ്ഞ നന്ദി അർപ്പിച്ച് വീണ്ടും ഒരു പുതു കൂട്ടായ്മയ്ക്കായി കാതോർത്ത് നന്ദി പുരസ്കാരം.
Leave a Reply