യുകെയിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന് വിജയകരമായ സമാപനം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളുടെയും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ ടൂർണമെൻറ് കാണാൻ വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് എത്തിച്ചേർന്നത്.

ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിംഗ് കൗണ്ടി മൈതാനത്ത് ആരംഭിച്ച മത്സരങ്ങൾ മലയാളം യുകെ ഡയറക്ട് ബോർഡ് മെമ്പർ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആധുനിക കാലഘട്ടത്ത് ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് പോലുള്ള പ്രസ്ഥാനങ്ങൾക്കുള്ള പ്രസക്തി ഉദ്ഘാടന പ്രസംഗത്തിൽ ജോജി തോമസ് ചൂണ്ടി കാട്ടി. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ പ്രസിഡൻറ് ടോണി പാറടി ടീമുകളെയും കാണികളെയും സ്വാഗതം ചെയ്തു.


രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ അവസാനിച്ചത് വൈകിട്ട് 7 മണിയോടെയാണ്. മത്സരങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോൾ കാൽപന്തുകളിയുടെ ആവേശം കാണികളും ഏറ്റെടുത്തു.

ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ എത്തിയത് ലെൻഡനേഴ്സ് എഫ്സിയും ,സ്റ്റോക്ക് മല്ലൂസ് എഫ്സിയുമാണ്. കലാശ പോരാട്ടത്തിൽ നിർണ്ണായക വിജയം നേടിയത് ലണ്ടൻ ആസ്ഥാനമായുള്ള ലെൻഡനേഴ്സ് എഫ്സിയാണ് . സ്റ്റോക്ക് മല്ലൂസ് എഫ് സി ക്ക് രണ്ടാം സ്ഥാനം കൊണ്ട് മടങ്ങേണ്ടി വന്നു ലൂസേസ് ഫൈനലിൽ വിജയികളായത് ലണ്ടനിൽ നിന്നു തന്നെയുള്ള ടീമായ ഹൃസാർ യുണൈറ്റഡ് ആണ്. മലയാളം യുകെയുടെ ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ക്വാർട്ടറിൽ പൊരുതി വീണു. വിജയികൾക്കുള്ള ട്രോഫി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡൻറ് ടോണി പാറടിയും ക്യാഷ് പ്രൈസ് മുഖ്യാതിഥി ജോജി തോമസും കൈമാറി. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായ മനോജ് കലരിക്കലും ടോണി തോമസും വിജയികളെ മെഡലണിയിച്ച് ആദരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് കുമാറും ക്യാഷ് പ്രൈസ് അന്റോണിയോ ഗ്രോസറി ക്കു വേണ്ടി സിനിമാതാരം ബിനോ ജോസഫും സമ്മാനിച്ചു. മെഡലുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലെനിൻ തോമസും വിജോയി വിൻസെന്റും കൈമാറി.

സെക്കൻഡ് റണ്ണർ അപ്പിനുള്ള ട്രോഫി ട്രഷറർ രാഘവ് നായരും, മെഡലുകൾ ടോണി തോമസും പ്രവീണും കൈമാറി.

ബെസ്റ്റ് ഗോൾകീപ്പർക്കുള്ള സമ്മാനം സെനോ ജോസഫും , മികച്ച കളിക്കാരനുള്ള സമ്മാനം ജെറിൻ ജെയിംസും ടോപ് സ്കോറർക്കുള്ള സമ്മാനം സജേഷും കൈമാറി.