ബിര്‍മിങ്ഹാം, യുകെ: പ്രൊഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് (PAIR) ജൂലൈ 5 ന് അപ്പോളോ ബക്കിങ്ങാം ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസില്‍ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സ് (02025) നടത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റേഡിയോഗ്രാഫി പ്രൊഫഷണലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം ‘Building Bridges in Radiology: Learn | Network | Thrive’ എന്നതാണ്. യുകെയില്‍ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തില്‍ പരിശീലനം നേടിയ റേഡിയോഗ്രാഫര്‍മാരുടെ വൈവിധ്യം, തൊഴില്‍പരമായ വളര്‍ച്ച, അതുല്യമായ സംഭാവനകള്‍ എന്നിവ പ്രോത്സാഹി പ്പിക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം ശ്രീ.സോജന്‍ ജോസഫ് എംപി സമ്മേളനം ഓദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ആന്‍ഡ് കോളേജ് ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ സിഇഒ, റിച്ചാർഡ് ഇവാന്‍സ്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് റേഡിയേഷന്‍ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ,ഡോ. നപപോങ് പോങ്നാപങ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയില്‍ ഉള്‍പ്പെടും.
മീഡിയ കോണ്‍ടാക്റ്റ്:
PAIR ഓര്‍ഗനൈസിംഗ് കമ്മിറ്റി ഇമെയില്‍: [email protected] വെബ്സ്റ്റ്: https://sites.google.com/view/irc2025uk
About PAIR: പ്രൊഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് (PAIR) യുകെയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരായ റേഡിയോഗ്രാഫര്‍മാരുടെ ഒരു കൂട്ടായ്മയാണ്. യുകെയിലെ റേഡിയോഗ്രാഫര്‍മാരുടെ പ്രൊഫഷണല്‍ ട്രേഡ് യൂണിയനായ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന് (SOR) കിഴിൽ ഒരു പ്രത്യേക താല്‍പ്പര്യ ഗ്രൂപ്പായി ഇന്ത്യന്‍ റേഡിയോഗ്രാഫര്‍മാരുടെ പ്രൊഫഷണല്‍ അലയന്‍സ് (PAIR) പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ റേഡിയോഗ്രാഫര്‍മാരുടെ പ്രയോജനത്തിനായി PAIR ഓണ്‍ലൈനില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്, ഇതില്‍ പാസ്റ്ററല്‍ സപ്പോര്‍ട്ട്, യുകെയില്‍ റേഡിയോഗ്രാഫറായി ജോലി തേടുന്നവര്‍ക്കുള്ള കരിയര്‍ ഉപദേശം എന്നിവ ഉള്‍പ്പെടുന്നു.
ബഹുമാനപൂര്‍വ്വം,
Rajesh Kesavan, Chairman , Bosco Antony, Working Chairman Noyal Mathew , Scientific Committee.
PAIR സംഘാടക സമിതി
അന്താരാഷ്ട്ര റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സ് 2025, യുകെ
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രൊഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് (PAIR): https:/Avww.sor.org/about/get-involved/special-interest-groups/pair അന്താരാഷ്ട്ര റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സ് 2025, യുകെ: https://sites.google.com/view/irc2025uk/
Leave a Reply