അപ്പച്ചൻ കണ്ണഞ്ചിറ
അക്രിങ്ടണിൽ ഐ ഓ സി (യുകെ) കേരള ചാപ്റ്റർ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യു കെയിലെ കോൺഗ്രസ്സ് പ്രവാസി സംഘടനയായിരുന്ന ഓ ഐ സി സി, ഐ ഒ സി സംഘടനയുമായി ലയന നടപടി പൂർത്തിയായ ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് അക്റിങ്ട്ടൺ. ഐഒസി കേരളം ഘടകം യൂണിറ്റിന്റെ ഭരണ ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം അക്രിങ്ടൺ യുണിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി.
ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഔദ്യോഗിക ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ സന്ദേശം നൽകി. അക്റിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ നേതൃത്വം നൽകി.
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒ ഐ സി സിയുടെ ബാനറിൽ സജീവമായി പ്രവർത്തിച്ചിരുന്ന അക്റിങ്ട്ടൺ യൂണിറ്റ് ലയന തീരുമാനം അനുസരിച്ച് ഇനി ഐ ഒ സി യുടെ നാമഥേയത്തിൽ പ്രവർത്തിക്കുന്നതാവും. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിങ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
അക്രിങ്ടണ് യുണിറ്റ് ഔദ്യോഗികമായി ചുമതലയേൽക്കുന്നതിനു മുമ്പായി സ്കോട്ട്ലന്റ്, പീറ്റർബൊറോ എന്നീ യൂണിറ്റുകളാണ് മിഡ്ലാൻഡ്സിൽ ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.
Leave a Reply