കർക്കിടകവാവ് ബലി തർപ്പണം – 1200 കർക്കിടകം 8 (2025 ജൂലൈ 24) രാവിലെ 11:30 മുതൽ റിവർ മെഡ്‌വേ, കെന്റ് (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്).
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ, ക്ഷേത്ര മേൽശാന്തി ശ്രീ. അഭിജിത്തിന്റെ മുഖ്യ കാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
പൂജാരി വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനിയുടെ വകാർമികത്വത്തിൽ തിലഹവനം പൂജാരി താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകൾ നിർവഹിക്കപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.
Leave a Reply