സമീക്ഷ യുകെ മൂന്നാമത് ദേശീയ വടംവലി മത്സരത്തിനോട് അനുബന്ധിച്ചു നടത്തിയ റാഫിൾടിക്കറ്റ് നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്കായി സമീക്ഷ ഒരുക്കിയിരുന്നത്. iPhone 16E, Samsung 50” 4K TV, ON Running Shoes, Russel Hobbes Microwave Oven, £50 Gift Card കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു.
റാഫിൾ ടിക്കറ്റിലൂടെ സമാഹരിച്ച തുകയുടെ ഒരു ഭാഗം നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും. ഒന്നാം സമ്മാനമായ IPhone 16E കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ചത് ഷൂസ്ബറിയിൽ നിന്നുള്ള ജെയ്സൺ (Ticket Number – S 4112), രണ്ടാം സമ്മാനം Samsung 50″ 4K TV നോർത്താംപ്ടണിൽ നിന്നുള്ള ആന്റോ (Ticket Number – S 2475), മൂന്നാം സമ്മാനം 150 പൗണ്ട് വിലമതിക്കുന്ന ON RUNNING SHOES ലെസ്റ്ററിൽ നിന്നുള്ള ബോബി (Ticket Number – S 2972), നാലാം സമ്മാനം RUSSELL HOBBS MICROWAVE OVEN ലണ്ടൻ ഡെറിയിൽ നിന്നുള്ള രാജിവ് (Ticket Number – S 0393), അഞ്ചാം സമ്മാനം £50 GIFT CARD ചെമ്സ്ഫോർഡിൽ നിന്നുള്ള പെരുമ്പ നായകൻ മഹാലിംഗം (Ticket Number – S 3794) എന്നിവർ നേടി.
ബെഡ്ഫോർഡിൽ നിന്നുള്ള മിധുൻ (Ticket Number – S0435), ഈസ്റ്റ്ഹാമിൽ നിന്നുള്ള രമ്യ (Ticket Number – S 4046), നോട്ടിങ്ങ്ഹാമിൽ നിന്നുള്ള ജീവൻ (Ticket Number – S 3212), എക്സിറ്ററിൽ നിന്നുള്ള ജസ്റ്റിൻ (Ticket Number – S 4153), ഷോപ്പ്ഷെയറിൽ നിന്നുള്ള സജി ജോർജ് (Ticket Number – S 1009) എന്നിവർ പ്രോത്സാഹന സമ്മാനമായ 10Kg അരിക്ക് അർഹരായി. എ ബി എസ് ലോയേഴ്സ്, മാർക്സ് ആയൂർ, ജിയാ ട്രാവൽ & ഹോളിഡേ, മന്നാ ഫുഡ് കോർണർ, ടി ജംഗ്ഷൻ, ടേസ്റ്റി ബോക്സ്, കൈരളി സ്പൈസസ് സെന്റർ എന്നിവരായിരുന്നു ഈ നറുക്കെടുപ്പിൻ്റെ പ്രായോജകർ. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്നും അകമൊഴിഞ്ഞ പിന്തുണ നൽകി വിജയിപ്പിച്ചിട്ടുള്ള യുകെയിലെ മലയാളി സമൂഹത്തിന് സമീക്ഷയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.
Leave a Reply