അപ്പച്ചൻ കണ്ണഞ്ചിറ

വാട്ഫോർഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാറ്റ്ഫോർഡിൽ സ്മരണാഞ്ജലിയായി. വാട്‌ഫോർഡിൽ നടന്ന യോഗത്തിൽ ലിബിൻ കൈതമറ്റം സ്വാഗതം ആശംസിച്ചു.

ഉമ്മൻചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു ഹോളിവെൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ സണ്ണിമോൻ മത്തായി അദ്ധൃഷത വഹിച്ചു. ഐഒസി ദേശിയ പ്രസിഡണ്ട് സൂജു കെ ഡാനിയേൽ ഉത്ഘടനം നിർവഹിച്ചു. ദേശീയ നേതാക്കളായ സുരാജ് കൃഷ്ണ, വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ) ജെബിറ്റി , റ്റിനു കുരിയക്കോസ്,ഡേവിസ്,സിബി തോമസ് ,സിബു സ്കരിയ, എൽതോ ജേക്കബ്,എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ വാർഷിക ദിനത്തിൽ ഉമ്മൻചാണ്ടിയുടെ പാവന സ്മരണക്കു മുമ്പാകെ പുഷ്പാർച്ചന നടത്തിയ യോഗം വികാരനിർഭരവും സ്മരണാഞ്ജലിയുമായി.ഈ ചടങ്ങുകൾക്ക് നേതൃുത്വം നൽകിയ വീമുക്ത ഭടൻ ബീജൂമോൻ മണലേൽ ഉമ്മൻ ചാണ്ടിയോട് ഒപ്പംമുള്ള അസുഭല നിമിഷങ്ങൾ പങ്കുവെച്ചു. പ്രശക്ത എഴുത്തുകാരൻ കെ പി മനോജ് കുമാർ ഉമ്മൻ ചാണ്ടിയെപ്പറ്റി എഴുതി സദസിൽ ആലപിച്ച ഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മാതൃ വറുഗിസിന്റെ നന്ദി പ്രകാശനത്തിനുശേഷം സ്നേഹ വിരുന്നോട് സമാപനം കുറിച്ചു.