റോമി കുര്യാക്കോസ്

മിഡ്ലാൻഡ്സ്: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഐ ഓ സി (യു കെ) കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയിലെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ‘ഓർമ്മകളിൽ ഉമ്മൻ‌ചാണ്ടി’ വികാരോജ്വലമായി. അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു.

 

പിതാവിന്റെ ഓർമ്മകൾക്ക് സ്മരണാഞ്‌ജലി അർപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ എം എൽ എ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യു കെയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട അനുസ്മരണ യോഗങ്ങളിൽ ആദ്യമായാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ അനുസ്മരണ സമ്മേളനത്തിനുണ്ട്.

സ്കോട്ട്ലാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ എം അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് ബിജു വർഗീസ്, ജെയിംസ് മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം, യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, അഞ്ജലി പണിക്കർ, ഡാനി, സായീ അരുൺ, ട്രീസ ജെയിംസ്, അലൻ പ്രദീഷ്, അന്ന പൗളി, ആൻസി പൗളി, നിയ റോസ് പ്രദീഷ്, ടെസ്സി തോമസ്, അമ്പിളി പ്രദീഷ്, ഡയാന പൗളി, അഞ്ചു സാജു തുടങ്ങിയവർ നേതൃത്വം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ച ലെസ്റ്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ജെസു സൈമൺ നന്ദി പ്രകാശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുജിത് വർഗീസ്, നിർവാഹക സമിതി അംഗം അനിൽ മാർക്കോസ്, ബിജു ചാക്കോ, റിനു വർഗീസ്, റോബിൻ, സുനിൽ, ശ്രീകാന്ത്, ജോസ്ന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് ലെസ്റ്റർ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചമതലാപത്രം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി നിവാസിയും ഉമ്മൻ ചാണ്ടിയും കുടുംബവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന ജേക്കബ് ജോൺ, ജൂലി ജേക്കബ് പുതുപ്പള്ളികരോടുള്ള ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ഓർമ്മകൾ പങ്കുവച്ചത് വിങ്ങലോടെയാണ് സദസ്സ് ശ്രവിച്ചത്. ശനിയാഴ്ച വൈകിട്ടു 8 മണിക്ക് ആരംഭിച്ച അനുസ്മരണ യോഗം സ്നേഹ വിരുന്നോടെ 10 മണിക്ക് മണിയോടെ അവസാനിച്ചു. ജെയിംസ് മാത്യു, അതുൽ, ജിസ, ആദം, നാതാലിയ, ജോസഫൈൻ, ദിപ മാത്യു, നൈതൻ, അനീസ എന്നിവർ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.

ഒരു ജനാധിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്ന പൊതു വികാരം അനുസ്മരണ ചടങ്ങുകളിൽ പ്രകടമായി.