ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം വളരെ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2025 ൽ ആറു മാസം പിന്നിടുമ്പോൾ വളരെയധികം പബ്ബുകൾ ആണ് അടച്ചു പൂട്ടപ്പെട്ടത്. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ 209 പബ്ബുകൾ നിർത്തുകയോ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുകയോ ചെയ്തതായി സർക്കാർ കണക്കുകളുടെ വിശകലനത്തിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവിൽ 31 പബ്ബുകൾ ആണ് ഇവിടെ പ്രവർത്തനം നിർത്തിയത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


2020 ന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുടനീളമുള്ള കമ്മ്യൂണിറ്റികളിൽ നിന്ന് 2,283 പബ്ബുകൾ അടച്ചുപൂട്ടി. പബ്ബുകൾ നേരിടുന്ന ഉയർന്ന പ്രവർത്തന ചിലവാണ് അടച്ചുപൂട്ടലിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിസിനസ്സ് നിരക്കുകളിലെ കിഴിവുകളിലെ മാറ്റങ്ങൾ, ഹൈ സ്ട്രീറ്റ് ബിസിനസുകളെ ബാധിക്കുന്ന പ്രോപ്പർട്ടി ടാക്സ് എന്നിവ പല പബ്ബുകളെയും ബാധിച്ചിട്ടുണ്ട്.


ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് അവരുടെ ബിസിനസ് നിരക്കുകളിൽ 60% കിഴിവ് നേരത്തെ ലഭിക്കുമായിരുന്നു. എന്നാൽ ഏപ്രിലിൽ മുതൽ ഇത് 25% ആയി കുറച്ചു. ദേശീയ മിനിമം വേതനത്തിലെയും ദേശീയ ഇൻഷുറൻസ് പേയ്‌മെന്റുകളിലെയും വർദ്ധനവ് പബ്ബുകളുടെ ബില്ലുകൾ കൂട്ടുന്നതിനും കാരണമായി. പബ്ബുകൾ അടച്ചുപൂട്ടുന്ന സാഹചര്യം ഹൃദയഭേദകമാണ് എന്ന് ബ്രിട്ടീഷ് ബിയർ ആൻഡ് പബ്ബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു.