ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ അണ്ടർഗ്രൗണ്ട് ട്യൂബ് ട്രെയിൻ തൊഴിലാളികൾ ശമ്പള വർധനയും ജോലിസമയം കുറയ്ക്കലും ആവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് നഗരത്തിന്റെ ഗതാഗതത്തെ സാരമായി ബാധിച്ചു. റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (RMT) യൂണിയന്റെ നേതൃത്വത്തിലുള്ള ഈ സമരം മൂലം ഭൂരിഭാഗം ട്യൂബ് സർവീസുകളും നിലച്ചിരിക്കുകയാണ് . 32 മണിക്കൂറാക്കി ജോലിസമയം കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. ഇത് താങ്ങാനാവാത്ത അധിക ബാധ്യതായാണ് എന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) ഇതിനോട് പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർവീസുകൾ നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ജോലിസ്ഥലങ്ങളിലെത്താൻ ബസുകൾ, ബ്ലാക്ക് കാബുകൾ, സൈക്കിളുകൾ എന്നിവയെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. . സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകുന്ന സേവനങ്ങൾക്കും വളരെ തിരക്ക് അനുഭവപ്പെട്ടു. ചിലർ രാവിലെ മുതൽ വൈകുന്നേരം വരെ ആറു മണിക്കൂർ വരെയെങ്കിലും യാത്രയ്‌ക്ക് ചെലവഴിക്കേണ്ടി വന്നതായി പറഞ്ഞു. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വെബ്‌സൈറ്റിലൂടെ ഏത് ലൈനുകളെ പണിമുടക്ക് ബാധിക്കുന്നുവെന്ന് പരിശോധിക്കാൻ അധികാരികൾ യാത്രക്കാരോട് നിർദ്ദേശം നൽകി.

ലണ്ടൻ ട്യൂബ് ലോകത്തിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ്. വർഷം തോറും ഏകദേശം 1.3 ബില്യൺ യാത്രക്കാർ ആണ് ഈ സേവനത്തിലൂടെ യാത്ര ചെയ്യുന്നത് . വിനോദസഞ്ചാരികൾക്കിടയിലും ഇത് പ്രധാനമായും ആശ്രയിക്കുന്ന ഗതാഗത മാർഗമാണ്, പ്രത്യേകിച്ച് ബ്രിട്ടീഷ് മ്യൂസിയം, ബക്കിംഗ്ഹാം പാലസ്, ടവർ ഓഫ് ലണ്ടൻ പോലുള്ള കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കായി മിക്കവരും ഉപയോഗിക്കുന്നത് ട്യൂബ് സർവീസിനെയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സമരം ലണ്ടൻ നിവാസികളെയും ഓഫീസ് ജീവനക്കാരെയും മാത്രമല്ല, ആയിരക്കണക്കിന് ടൂറിസ്റ്റുകളെയും ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.