ന്യൂസ് ഡെസ്ക്, മലയാളം യുകെ
തീസ്സൈഡിലെ തോൺബിയിലെ ഹാർട്ടിംഗ്ടൺ ക്ലോസിൽ രണ്ട് വയസ്സുള്ള പെൺകുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് 4.20 ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് ക്ലീവ്ലാൻഡ് പൊലീസ് സ്ഥലത്തെത്തി. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് കാരണം നിലവിൽ വ്യക്തമല്ല എന്നാണ് പൊലീസ് പറഞ്ഞത് .
ഈ കേസുമായി ബന്ധപ്പെട്ട് 25 – വയസ്സുകാരിയായ സ്ത്രീയെയും 21- വയസ്സുകാരനായ പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയോടുള്ള ഇവരുടെ ബന്ധം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.
Leave a Reply