ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും രണ്ടാമത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി യുകെയിൽ എത്തി. ലണ്ടൻ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ എയർഫോഴ്‌സ് വൺ വിമാനത്തിൽ നിന്ന് ഇറങ്ങിയ ട്രംപിനെ ചാൾസ് രാജാവിന്റെ പ്രതിനിധിയായ വിസ്കൗണ്ട് ഹെൻറി ഹുഡ്, വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ എന്നിവർ സ്വീകരിച്ചു. പിന്നീട് ട്രംപും ഭാര്യയും മാരീൻ വൺ ഹെലികോപ്റ്ററിൽ ലണ്ടനിലെ റെജന്റ്സ് പാർക്കിലെ യു.എസ്. അംബാസഡറുടെ ഔദ്യോഗിക വസതിയായ വിൻഫീൽഡ് ഹൗസിലേക്ക് പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ട്രംപ് ചാൾസ് രാജാവിനെ വിൻഡ്സർ കൊട്ടാരത്തിൽ കാണും. തുടർന്ന് വ്യാഴാഴ്ച അദ്ദേഹം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറെ ചേക്കേഴ്സ് കൺട്രി റസിഡൻസിൽ സന്ദർശിക്കും. സ്റ്റേറ്റ് ബാൻക്വെറ്റിനും വിവിധ ഔദ്യോഗിക സ്വീകരണങ്ങൾക്കും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പങ്കെടുക്കും. 2019-ൽ നടന്ന ആദ്യ സ്റ്റേറ്റ് സന്ദർശനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം പൊതുചടങ്ങുകൾ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. ഇത്തവണയും ട്രംപിന്റെ സുരക്ഷയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നതിനാൽ പൊതു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.

സന്ദർശനത്തെ തുടർന്ന് വിൻഡ്സറിലെയും ലണ്ടനിലെയും നിരവധി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും ശക്തമായ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ട്രംപ്–ജെഫ്രി എപ്സ്റ്റീൻ ചിത്രങ്ങൾ വിൻഡ്സർ കൊട്ടാര ഭിത്തികളിൽ പ്രൊജക്ട് ചെയ്ത സംഭവവും ശ്രദ്ധ നേടിയിട്ടുണ്ട്. യുഎസ് – യുകെ വ്യാപാര ഉടമ്പടിയിലെ സ്റ്റീൽ കയറ്റുമതി തീരുവകൾ സംബന്ധിച്ച ചർച്ചകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ബ്രിട്ടനുമായുള്ള കരാറുകൾ പുനഃപരിശോധിക്കാമെന്ന സൂചനകൾ ട്രംപ് നൽകിയിട്ടുണ്ട് . ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യുഎസ് പ്രസിഡൻ്റ് രണ്ടാമതും ബ്രിട്ടൻ സന്ദർശിക്കുന്നത് .