യുവ സാരഥ്യത്തിൻ്റെ ചിറകിലേറാൻ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ F O P. …മലയാളി കുടിയേറ്റത്തിന്റെ നാൾ വഴികളിൽ യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് ഇപ്പോൾ ഭരണ നേതൃത്വം കൊടുക്കുന്ന ഈ തലമുറക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരവുമായിട്ടാണ് ഫ്രണ്ട്സ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ കടന്നുവരുന്നത്.
ഇരുപത് വർഷത്തിലേറെയായി മലയാളി അസോസിയേഷനുകളുമായി ഇടപഴകുന്ന കുടുംബത്തിൽ നിന്നും വരുന്നവർ ‘ യുകെയിൽ ജനിച്ച് വളർന്നവർ ഉൾപ്പെടെ ഒരു പുതിയ യുവജന നിരയെ വാർത്തെടുക്കുവാനുള്ള പരിശീലനത്തിലാണ് F O P. മലയാളി തനിമയും ബ്രിട്ടീഷ് പ്രൊഫഷണലിസവും സമന്വയിപ്പിച്ച ഒരു പുത്തൻ നേതൃസംവിധാനമാണ് അടുത്ത തലമുറ മലയാളി സമൂഹത്തിന് ഉണ്ടാവേണ്ടതെന്നാണ് F O P വിലയിരുത്തൽ.
പുതിയ തലമുറയുടെ പുതിയ കാൽവെപ്പിന്. മലയാളി സമൂഹം കയ്യടിച്ച് പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി F O P നേതൃത്വം അറിയിച്ചു സെപ്റ്റംബർ ആറാം തീയതി പ്രസ്റ്റൻ സിവിക് ഹോളിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ ശ്രീ ടോണി ടൈറ്റസിന്റെ നേതൃത്വത്തിലുള്ള യുവ നേതൃത്വത്തെ F O P കോഡിനേറ്റർ സിന്നി ജേക്കബ് സദസ്സിന് പരിചയപ്പെടുത്തി F O P ഓണം 2025 പങ്കെടുത്ത എല്ലാ പ്രസ്റ്റൻ മലയാളികൾക്കും ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നന്ദി അറിയിച്ചു.
Leave a Reply