ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്സെക്‌സിലെ എപ്പിംഗിൽ 14-കാരിയായ വിദ്യാർത്ഥിനിയെയും ഒരു സ്ത്രീയെയും ലൈംഗികമായി ആക്രമിച്ച കേസിൽ എത്യോപ്യയിൽ നിന്നെത്തിയ അഭയാർത്ഥി ഹദുഷ് കിബാറ്റുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ജൂലൈ 7, 8 തീയതികളിലായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിൽ ആയിരുന്ന പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുകയും മറ്റൊരാളെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. സംഭവം നടന്നതിന് വെറും എട്ട് ദിവസങ്ങൾക്ക് മുമ്പാണ് കിബാറ്റു ചെറിയ ബോട്ടിൽ കയറി ബ്രിട്ടനിലെത്തിയത്.
സംഭവങ്ങൾ പുറത്ത് വന്നതോടെ എപ്പിംഗിലെ ദ ബെൽ ഹോട്ടലിന്റെ ’ മുന്നിൽ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. കേസിന്റെ വിചാരണയിൽ പെൺകുട്ടി താൻ 14 വയസ്സുകാരിയാണെന്ന് പറഞ്ഞിട്ടും, പ്രായം പ്രശ്നമല്ല എന്നായിരുന്നു പ്രതിയുടെ മറുപടി എന്നത് കോടതി കണ്ടത്തിയിരുന്നു. ഇയാൾ മുമ്പ് സ്ത്രീയേയും ലൈംഗികമായി ആക്രമിച്ചതായി തെളിഞ്ഞിരുന്നു.
ചെൽംസ്ഫോർഡ് മജിസ്ട്രേറ്റ്സ് കോടതിയിലെ ജഡ്ജി ക്രിസ്റ്റഫർ വില്യംസ് പ്രതി ചെയ്തത് ഗൗരവമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. പാരാതിക്കാർ കാട്ടിയ ധൈര്യത്തെ എസ്സെക്‌സ് പോലീസ് പ്രശംസിച്ചു. സംഭവത്തിന് പിന്നാലെ കുടിയേറ്റ നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും എതിർപ്രകടനങ്ങളും എപ്പിംഗിൽ അരങ്ങേറിയിരുന്നു . അഭയാർത്ഥികളെ ഹോട്ടലുകളിൽ പാർപ്പിക്കുന്ന നടപടികൾക്കെതിരെയും ശക്തമായ പ്രതിക്ഷേധമാണ് ഉണ്ടായത് .
Leave a Reply