ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാൻബറി ∙ പട്ടണത്തിലെ സെന്റ് മേരീസ് ചർച്ചിന്റെ പരിസരത്ത് യുവതിയെ കൂട്ടമായി പീഡിപ്പിച്ചു. 30-വയസ് പ്രായമുള്ള സ്ത്രീയെ ഞായറാഴ്ച പുലർച്ചെ ആണ് ഒരുകൂട്ടം പുരുഷന്മാർ ആക്രമിച്ചതെന്ന് തെംസ് വാലി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കുറ്റവാളികളെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നു കരുതുന്ന മറ്റൊരു സ്ത്രീയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഭീകരമായ ഈ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിറ്റക്ടീവ് സർജന്റ് മാർക്ക് പെർസോണിയസ് പറഞ്ഞു. അന്നത്തെ രാത്രി 12 മുതൽ പുലർച്ചെ 2.30 വരെ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണം എന്ന് പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട് .
ബ്രിട്ടനിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർഷം തോറും ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. യു.കെ. ക്രൈം സർവേ പ്രകാരം 2023-ൽ മാത്രം ഏകദേശം 7.5 ലക്ഷം സ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരകളായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പരാതികൾ മുഴുവൻ പൊലീസിൽ എത്താത്തതിനാൽ യഥാർത്ഥ സംഖ്യ ഇനിയും കൂടുതലായിരിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
Leave a Reply