ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട്ലൻഡിലെ സ്കൂളുകളിൽ ഇനി മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ബയോളജിക്കൽ സെക്സിന്റെ അടിസ്ഥാനത്തിലാണ് ശൗചാലയ സൗകര്യം ഒരുക്കേണ്ടതെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. സുപ്രീംകോടതി നൽകിയ രണ്ട് സുപ്രധാന വിധികളെയാണ് ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.
അതേസമയം, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി ലിംഗനിരപേക്ഷ ടോയ്‌ലറ്റുകൾ ഒരുക്കുന്നതും സ്കൂളുകൾ പരിഗണിക്കണമെന്ന് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കുട്ടികൾ അവരുടെ ജെൻഡർ ഐഡന്റിറ്റിക്കനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഇല്ലാത്തപക്ഷം അവരുടെ മാനസികാവസ്ഥ, ബന്ധങ്ങൾ, പെരുമാറ്റം എന്നിവയ്ക്ക് പ്രതികൂലമായ സ്വാധീനം ഉണ്ടാകാമെന്ന് രേഖയിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതി വിധി വ്യക്തമായതിനാലാണ് മാർഗ്ഗനിർദ്ദേശം പുതുക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജെന്നി ഗിൽറൂത് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി സ്ത്രീയെ ബയോളജിക്കൽ സെക്സിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നിർവചിക്കേണ്ടതെന്ന് വിധിച്ചിരുന്നു എന്നാൽ പ്രതിപക്ഷമായ സ്കോട്ടി ഷ് കോൺസർവേറ്റീവ് പാർട്ടി മാർഗ്ഗനിർദ്ദേശം അപകടകരമാണെന്ന് വിമർശിച്ചു. സ്കൂളുകളിൽ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതമായ ടോയ്‍ലെറ്റുകളിൽ സ്ഥലങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
Leave a Reply