ബ്രിട്ടീഷ് പാർലമെന്റ് മലയാളി എം. പി ശ്രീ സോജൻ തോമസ്, ബേസിങ് സ്റ്റോക്ക് കൗൺസിലിർ ശ്രീ സജീഷ് ടോം, ന്യൂഹാം മുൻ കൗൺസിലർ ശ്രീ സുഗതൻ തെക്കേപ്പുര,ക്രോയിഡൻ മുൻ മേയർ ശ്രീമതി മഞ്ജുള ഷാഹുൽ ഹമിദ്, സിനിമാ താരം പ്രിയ ലാൽ,ലേബർ പാർട്ടി നേതാക്കളായ റാഫി, മെൽബിൻ എന്നിവർക്ക് സ്വികരണം ഒരുക്കുകയും, യുകെയിൽ വർധിച്ചു വരുന്ന അക്രമ സംഭവങ്ങളിലും, യുകെയിൽ വളർന്നു വരുന്ന തീവ്ര വലതു പാർട്ടികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും, യുകെ ഗവണ്മെന്റ്നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന പുതിയ കുടിയേറ്റ നയങ്ങളെ കുറിച്ചും, യുകെ മലയാളികളുടെ മറ്റു നിരവധി പ്രശ്നങ്ങളെ കുറിച്ചും സോജൻ ജോസഫ് എംപിയുടെ ശ്രദ്ധയിൽ പെടുത്തി. മലയാളികളുടെ ചോദ്യങ്ങൾക്ക് എല്ലാം തന്നെ തൻമയത്തിൽ ഉത്തരങ്ങൾ പറഞ്ഞു എംപി സദസ്യരുടെ ഹർഷാരവങ്ങൾ ഏറ്റുവാങ്ങി.
യുകെ ഭരിക്കുന്ന ലേബർ പാർട്ടി യുടെ എല്ലാ വർഷവും നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ മലയാളി നേതാക്കൾ. ലേബർ പാർട്ടിയുടെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന ലിവർ പൂളിൽ നടന്ന ലേബർ പാർട്ടി മീറ്റിംഗ് യുറോപ്പിലെ തന്നെ ഏറ്റവും വലിയ പൊളിറ്റിക്കൽ ഇവന്റ് ആണ്. നൂറു കണക്കിന് ഉപ മീറ്റിംഗുകൾ അഥവാ ഫ്രിഞ്ച് മീറ്റിങ്ങുകളാണ്. ഈ സമ്മേളനത്തിന്റെ സൗന്ദര്യം.
യുകെയിൽ ജീവിക്കുന്നവരുടെ ജീവിതത്തിന്റെ സമസ്ത മേഖലയയെയും ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് വിദഗ്ധരും പോളിസി നിർമ്മിക്കുന്നവരും, പ്രെഷർ ഗ്രുപ്പും ലോബയിങ് ഗ്രൂപ്പും ചേർന്ന് ചർച്ച ചെയ്യുന്നതാണ് ഈ മീറ്റിംഗുകൾ. ഈ മീറ്റിങ്ങുകളിൽ ഉരി തിരിയുന്ന കാര്യങ്ങൾ പിന്നീട് സർക്കാർ രൂപപ്പെടുത്തുന്ന നയങ്ങളെ സ്വാധിനിക്കാൻ കഴിവ് ഉള്ളതാണ്. അങ്ങിനെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും മലയാളികൾ ഇത് പോലെ ഒരു ഫ്രിഞ്ച്(Unofficial) നടത്തുന്നത്. അതിനായി പ്രവർത്തിച്ച എല്ലാ ലിവർപൂൾ മലയാളികൾക്കും നന്ദി. ഈ യോഗത്തിന് നേതൃത്വം നൽകിയത് ശ്രീ എൽദോസ് സണ്ണിയും,ഷാജു ഉതുപ്പ്,ആന്റോ ജോസഫ്, അനിൽ ജോസഫ്, ജോഷി ജോസഫ്,ഡോക്ടർ ജോർജ് കുരുവിള, ബീന ലാൽ, ഡോമിനിക് കാർത്തികപള്ളി, ഡിജോ പറയാനിക്കൽ, ടിജോ മാത്യു,റോയി മാത്യു, ജേക്കബ് കുണ്ടറ, ബോബി ജെയിംസ്,ചാക്കോച്ചൻ ഷാജി, adv നവാസ് എന്നിവരെല്ലാം ചേർന്നാണ്.
ഈ യോഗത്തിൽ പങ്കെടുത്തവരുടെ ആശങ്കൾ പ്രത്യേകിച്ചു മാറ്റം പ്രതീക്ഷിക്കുന്ന കുടിയേറ്റ നിയമങ്ങളെ കുറിച്ചു തന്നെയായിരിന്നു. ബഹുമാനപ്പെട്ട എംപി സോജൻ ജോസഫ് അതിനു വളരെ വിശദമായി മറുപടി നൽകി. പത്തു വർഷത്തെ ടോറി ഭരണ കാലത്തെ അനുവർത്തിച്ച Austerity നയം, കോവിഡ് കാല ബൗൺസ് ബാക്ക് ലോൺ മറ്റു സാമ്പത്തിക ബാധ്യതകൾ, ബ്രെക്സിറ്റ്, അതുമൂലം ഉണ്ടായ ഹ്യൂമൻ റിസോഴ്സ് ചോർച്ച അതിനെ തടയിടാൻ നടത്തിയ മാസ്സീവ് ഇമിഗ്രേഷൻ ഇത് എല്ലാം ചേർന്ന പ്രശനങ്ങൾ അതുമൂലം റീഫോം പാർട്ടിയുടെ വളർച്ച ഇതൊക്കെയാണ് വരാൻ പോകുന്ന നയ മാറ്റത്തിനു ആധാരം പിന്നെ വിന്റർ ഫ്യൂവൽസ് നിർത്തലാക്കിയതല്ല മറിച്ചു വാർഷിക വരുമാനം കൂടിയാവരെ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. സുഗതൻ തെക്കേപുര, മഞ്ജുള ഷാഹുൽ ഹമിദ് തുടങ്ങിയവർ നമ്മുടെ പുതിയ തലമുറ മുഖ്യധാര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യവും അതിനുള്ള ഉപായങ്ങളും സദസ്യർക്ക് മുന്നിൽ വിശദീകരിച്ചു.
Leave a Reply