ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാലിസ്ബറി (ബ്രിട്ടൻ) ∙ യുകെയിലെ ഫ്രൈഡ് ചിക്കൻ വിപണിയിൽ പുതിയ സംരംഭവുമായി മലയാളി രംഗത്ത് വന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങളിലൂടെ സാലിസ്ബറിയിലെ ഭക്ഷണ പ്രേമികളെ കീഴടക്കിയ കഫേ ദിവാലിയുടെ സ്ഥാപകനായ മുഹമ്മദ് റഷീദ് ആണ് പുതിയ ഫാസ്റ്റ്‌ഫുഡ് ശൃംഖലയായ ‘ചിക്‌ടെയിൽസ് ആരംഭിച്ചത് . നഗരത്തിന്റെ ഹൃദയഭാഗമായ സിൽവർ സ്ട്രീറ്റിലാണ് ഫ്ലാഗ്ഷിപ്പ് റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്.

ഫ്രൈഡ് ചിക്കൻ, വിങ്‌സ്, ബർഗർ, റാപ്പ്‌സ്, ഡ്രെഞ്ച്‌ഡ് നഗെറ്റ്സ് , മിൽക്‌ഷേക്കുകൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ചിക്‌ടെയിൽസിന്റെ പ്രധാന ആകർഷണം. കുടുംബങ്ങൾക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ആധുനിക ഭക്ഷണാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. ഉദ്ഘാടന വേളയിൽ നടത്തിയ മത്സരങ്ങൾ , സൗജന്യ സമ്മാനങ്ങൾ, കമ്മ്യൂണിറ്റി ക്യാമ്പെയ്ൻ തുടങ്ങിയവയിലൂടെ ചിക്‌ടെയിൽസിന് നല്ല സ്വീകാര്യത ലഭിച്ചു കഴിഞ്ഞു .

പ്രാദേശിക വിഭവങ്ങൾക്കും ഗുണമേന്മയ്ക്കും മുൻ‌തൂക്കം നൽകുന്ന ചിക്‌ടെയിൽസ് സാധാരണ ഫാസ്റ്റ്‌ഫുഡ് ശൃംഖലകളിൽ നിന്ന് വ്യത്യസ്തമായ പാതയാണ്‌ ലക്ഷ്യമിടുന്നത്. സാലിസ്ബറിയിലെ വിജയത്തെ ആധാരമാക്കി ചിക്‌ടെയിൽസ് രാജ്യത്തുടനീളം വളർന്ന് പന്തലിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് മുഹമ്മദ് റഷീദ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള കഫേ ദിവാലി 2019-ലെ ‘Asian Curry Awards’ൽ “South West of England-യിലെ Asian Restaurant of the Year” ആയി തിരഞ്ഞെടുക്കപ്പെട്ടതു മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ട് സ്വദേശിയായ ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

‘മിസ്റ്ററി ഡിന്നറിൽ’ ദോശയും താളിയും… രുചിഭേദങ്ങളിൽ കണ്ണ് തള്ളിയ ഇംഗ്ലീഷ് ജഡ്ജുമാർ മാർക്ക് നൽകിയപ്പോൾ പാലക്കാട്ടുകാരൻ പ്രവാസി മലയാളിയുടെ ഹോട്ടൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി… യുകെ മലയാളിയുടെ വിജയക്കുതിപ്പ്..