WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നവംബർ  മാസം 28 – 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രോഘോഷകനുമായ ജോർജ്ജ് പനക്കലച്ചനും, റാംസ്‌ഗേറ്റ്  ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, ധ്യാന ശുശ്രുഷകനായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.
2025 നവംബർ മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 28  ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 30 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. താമസിച്ചുള്ള ത്രിദിന ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് 27 ന് വൈകുന്നേരം മുതൽ താമസം ഒരുക്കുന്നതാണ്. ത്രിദിന ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രെജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)
അറിഞ്ഞും അറിയാതെയും ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിലേക്ക് ഉണർത്തുവാനും, മനസ്സിനെയൊരുക്കി ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ  ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
മനസ്സിൽ തളം കെട്ടിക്കിടക്കുന്ന തിന്മകളുടെ ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് ആന്തരികമായി സൗഖ്യപ്പെടുവാനും, അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക്  ഏവരെയും  ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ  സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ്
ഡിവൈൻ സെന്ററിൽ ഒരുക്കുന്നതാണ്.
For Contact : +447474787890,  Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA